തിരുവനന്തപുരം: വഞ്ചിയൂര്‍ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഡ്രെയ്‌നേജ് മാലിന്യം തുറന്നുവിടുന്നതിനെതിരെ ബിജെപി ആമയിഴഞ്ചാന്‍തോടിനു സമീപം ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ധര്‍ണ ബിജെപി നേതാവ് പി. അശോക്
കുമാര്‍ ഉദ്ഘാടനം ചെയ്തു.
തോടിന് മുകളിലെ സ്‌ളാബ്‌നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പണി തട്ടിക്കൂട്ടുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡ്രെയിനേജ് മാറ്റി സ്ഥാപിക്കാനായി 8.25 ലക്ഷം രൂപ നാലുവരിപ്പാതനിര്‍മ്മാണഫണ്ടില്‍നിന്ന് അനുവദിച്ചു. എന്നാല്‍ പൊളിച്ചിട്ട െ്രഡയിനേജ് പൈപ്പ് ഇതുവരെയും കൂട്ടിചേര്‍ത്തിട്ടില്ല. ഈ മാലിന്യം ഇപ്പോള്‍ തോട്ടിലേക്ക് ഒടികിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വീടുകളില്‍ നിന്നെത്തുന്ന മാലിന്യവും തോട്ടിലേക്കൊഴുകുകയാണ്. ഇതു തടയാനും സംവിധാനം ചെയ്തില്ല.മാരകരോഗങ്ങള്‍ പിടിപെടുമെന്ന പേടിയിലാണ് നാട്ടുകാര്‍. െ്രഡയിനേജ് തോട്ടിലേക്കൊഴുക്കാതെ പുനസ്ഥാപിക്കുന്നതുവരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.വഞ്ചിയൂര്‍ ജംഗ്ഷനില്‍നിന്ന് അത്താണി ബുക്ക് ഹൗസ് ലെയിനില്‍ വന്നുചേരുന്ന ഡ്രെയ്‌നേജ് പൈപ്പാണ് മുറിച്ച് തോട്ടിലേക്ക് ഒഴുക്കി വിട്ടത്.
കോടതിക്കെതിര്‍വശം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടയിലാണ് താത്കാലിക സ്ലാബ് ഇട്ട് ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍, വഞ്ചിയൂര്‍ ഏരിയാകമ്മിറ്റി ഭാരവാഹികളായ വിനോദ് തമ്പി, ശിവരാജന്‍ തുടങ്ങിയവരും ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കി.
















