പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്‌ക്ക് ജയം. കഴിഞ്ഞ ദിവസം ട്വന്റി20യില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ, ഇന്നലെ ഏകദിന മത്സരത്തിലും ഇതേ ടീമിനെതിരെ ജയം കണ്ടു. 64 റണ്‍സിനാണ് ഏകദിനം സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ – 249 (49.1), വെസ്റ്റേണ്‍ ഓസ്‌ട്രേലിയ – 185 (49.2).
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും (67), മനീഷ് പാണ്ഡെയുടെയും (58) അര്‍ധശതകങ്ങളുടെ കരുത്തിലാണ് 249ലെത്തിയത്. അജിങ്ക്യ രഹാനെ (41), രവീന്ദ്ര ജഡേജ (26), നായകന്‍ എം.എസ്. ധോണി (15) എന്നിവരും സംഭാവന നല്‍കി. ജാരോണ്‍ മോര്‍ഗന്‍ (50) എതിരാളികളുടെ ടോപ് സ്‌കോറര്‍. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഋഷി ധവാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു. ഉമേഷ് യാദവ്, ഗുര്‍കീരത് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















