പെര്‍ത്ത്: പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് ഷാമി ഓസ്‌ട്രേിലയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവായി. ഷാമിക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്നും നാലാഴ്ച മുതല്‍ ആറാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭുവനേശ്വര്‍ കുമാറിനെ പകരക്കാരനായി പ്രഖ്യാപിച്ചു. ഭുവനേശ്വര്‍ ഇന്ന് ടീമിനൊപ്പം ചേരും.
















