കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന മോചനയാത്രക്ക് 21 ന് കണ്ണൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ടി.സി.മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ജയരാജന്‍ മാസ്റ്റര്‍, കെ.പ്രശോഭ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.കെ.വേലായുധന്‍, എ.ദാമോദരന്‍, അനില്‍ കര്‍സന്‍ദാസ്, ചീനങ്കണ്ടി വല്‍സന്‍, ലിങ്ക് രാമകൃഷ്ണന്‍, ഡോ.അരുണ്‍ കുമാര്‍-രക്ഷാധികാരിമാര്‍, പി.കെ.മുരളീധരന്‍-ചെയര്‍മാന്‍, ഡോ.വി.വി.ചന്ദ്രന്‍, അഡ്വ.പ്രമോദ് കാളിയത്ത്, പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍, കെ.ജി.ബാബു, ജയറാം മാരാര്‍-വൈസ് ചെയര്‍മാന്‍മാര്‍, ടി.സി.മനോജ്-ജനറല്‍ കണ്‍വീനര്‍, കെ.കെ.ശശിധരന്‍, അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ, കെ.റിതേഷ്, കെ.രതീശന്‍, അഡ്വ.അനുപമ, അഡ്വ.ശ്രീപ്രഭ, എ.സരോജ, പി.സലിന-കണ്‍വീനര്‍മാര്‍, കെ.പ്രശോഭ്-ട്രഷറര്‍ എന്നിവരെയും വിവിധ സബ് കമ്മറ്റി ഭാരവാഹികളായി എം.കുട്ടികൃഷ്ണന്‍-ചെയര്‍മാന്‍ പ്രചരണം, കെ.സജിത്ത്-കണ്‍വീനര്‍, കെ.സുശീല്‍-ചെയര്‍മാന്‍ അലങ്കാരം, സുര്‍ജിത്ത്-കണ്‍വീനര്‍, കെ.സുധര്‍മ്മന്‍-ചെയര്‍മാന്‍ സ്വീകരണം, എന്‍.വി.പ്രേമരാജന്‍-കണ്‍വീനര്‍, എം.ശ്രീജിത്ത് കുമാര്‍-ചെയര്‍മാന്‍ സമ്പര്‍ക്കം, സി.കെ.രവീന്ദ്രന്‍-കണ്‍വീനര്‍ എന്നിവരടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
















