Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹരിയാന പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: കര്‍ണാടക പോലീസ് അന്വേഷണത്തിനായി പയ്യന്നൂരിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 09:25 pm IST
in Kannur

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയും കണ്ണൂരിലെ അഭയകേന്ദ്രത്തില്‍ നിന്നും വീണ്ടും കാണാതാവുകയും മംഗളൂരുവിലെ പുത്തൂരില്‍ അവശനിലയില്‍ കണ്ടെത്തുകയും ചെയ്ത ഹരിയാന സ്വദേശിയെന്ന പെണ്‍കുട്ടി കേരള പോലീസിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന പറയപ്പെടുന്ന സംഭവത്തില്‍ അന്വേഷണം നടത്താനായി കര്‍ണാടക പോലീസ് പയ്യന്നൂരിലെത്തി. കൂട്ടമാനഭംഗത്തിരയായെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പുത്തൂര്‍ പോലീസ് കേസെടുത്തെങ്കിലും വീണ്ടും പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസും ഇപ്പോള്‍ അങ്കലാപ്പിലായിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താനാണ് മംഗലാപുരം പോലീസിലെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള രണ്ടംഗസംഘം ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂരിലുമായി എത്തിയത്. ഹരിയാന സോനാപേട്ട് സ്വദേശിനി എന്ന് സംശയിക്കുന്ന 17 കാരിയാണ് താന്‍ കേരള പോലീസിന്റെ കൂട്ടമാനഭംഗത്തിനിരയായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അവശനിലയിലായ പെണ്‍കുട്ടിയെ പുത്തൂരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഈ വിവരം പറഞ്ഞത്. തുടര്‍ന്ന് കര്‍ണാടക പോലീസ് വിദഗ്ധ പരിശോധനക്കായി മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പെണ്‍കുട്ടി അവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു. തുടര്‍ ചികിത്സക്കോ നിയമനടപടികള്‍ക്കോ തയ്യാറാവാതെ തുടര്‍ച്ചയായി മുങ്ങി നടക്കുന്ന പെണ്‍കുട്ടിയെ സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുകയാണ്. കണ്ണൂരില്‍ ഹിന്ദി മാത്രമേ എന്ന് പറഞ്ഞ പെണ്‍കുട്ടി പുത്തൂരില്‍ ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നാണ് പറഞ്ഞത്. എന്നു മാത്രമല്ല, പോലീസ് പിടികൂടിയ എവിടെയും തന്റെ പേരോ വിലാസമോ പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടില്ല. കഴിഞ്ഞ 2 ന് രാത്രി 11 മണിയോടെയാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പയ്യന്നൂര്‍ പോലീസ് പെണ്‍കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് പരിയാരം ഹോപ്പില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കണ്ണൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോടും പറയാതെ മുങ്ങിയ പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാത്രി പുത്തൂരിലാണ് വീണ്ടും കണ്ടെത്തിയത്. ഇവിടെ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്കായി പുത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കേരളത്തിലെ പോലീസുകാര്‍ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകളുടെയും ദുരൂഹതകളുടെയും ചുരുളഴിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു ഡിവൈഎസ്പി പയ്യന്നൂരിലെത്തി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.