ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ റിപ്പബഌക് ദിന പരേഡില്‍ ഒരു വിദേശ സൈന്യം മാര്‍ച്ചുചെയ്യും. ഫ്രഞ്ച് സൈന്യമാണ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെയുടെ സാന്നിധ്യത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത സൈന്യത്തിന് ഒപ്പം മാര്‍ച്ച് ചെയ്യുക. ഒളാന്റെയാണ് ഇക്കുറി മുഖ്യാതിഥി. ഏഴാം സായുധ ബ്രിഗേഡിലെ മുപ്പത്തഞ്ചാമത് റജിമെന്റിലെ 56 സൈനികരാണ് രാജ്പഥില്‍ മാര്‍ച്ച് ചെയ്യുക. സംയുക്ത പരിശീലനം രാജസ്ഥാനില്‍ ആരംഭിച്ചുകഴിഞ്ഞു. ഭാരത സൈനികര്‍ക്ക് ഒപ്പം ഫ്രഞ്ച് സൈനികര്‍ ഭീകരവിരുദ്ധ പോരാട്ട പരിശീലനത്തില്‍ (ശക്തി 2016) ഇപ്പോള്‍ ഏര്‍പ്പെടുന്നുണ്ട്.
1604ല്‍ ഫ്രാന്‍സിലെ ലൊറേയ്‌നിലാണ് മുപ്പത്തഞ്ചാമത് കാലാള്‍പ്പട രൂപീകരിച്ചത്. പന്ത്രണ്ടിലേറെ യുദ്ധങ്ങളില്‍ പങ്കെടുത്ത ചരിത്രമുണ്ട്. അല്‍ജീരിയ, ആഫ്രിക്ക, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോരാട്ടങ്ങളില്‍ പങ്കെടുത്തു. ഭാരതത്തിന്റെ ശക്തമായ വിദേശ നയമാണ് ഫ്രഞ്ച് സൈന്യം റിപ്പബഌക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കാരണം.
















