വഞ്ചിയൂര്‍ ആമയിഴഞ്ചാന്‍ തോടിന് മുകളിലെ ഓട നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ഉദ്ഘാടന മാമാങ്കത്തിനൊരുങ്ങി മന്ത്രി ശിവകുമാറും കൂട്ടരും. താത്കാലിക സ്ലാബിട്ട് ഉദ്ഘാടനം നടത്തുന്നതിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് തട്ടിക്കൂട്ട് ഉദ്ഘാടനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആരോപിച്ചു. സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെയും കോണ്‍ഗ്രസുകാരുടെയും ശ്രമം നടക്കില്ല. ഓട നിര്‍മാണത്തിനായി പൊളിച്ചിട്ട ഡ്രയിനേജ് പൈപ്പ് ഇതുവരെയും കൂട്ടി
വഞ്ചിയൂര്‍ ആമയിഴഞ്ചാന്‍ തോടിനുമുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍
വിലയിരുത്താനെത്തിയ ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്. കൗണ്‍സിലര്‍മാരായ ചിഞ്ചു, സുരേഷ്, നേതാക്കളായ പി. അശോക് കുമാര്‍, വിനോദ് തമ്പി എന്നിവര്‍ സമീപം
ചേര്‍ത്തിട്ടില്ല. പ്രദേശത്തെ വീടുകളില്‍ നിന്നെത്തുന്ന മാലിന്യം തോട്ടിലേക്കൊഴുകുകയാണ്. മാരകരോഗങ്ങള്‍ പിടിപെടുമെന്ന പേടിയിലാണ് നാട്ടുകാര്‍. ഇതിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ബിജെപി ഇവിടേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും സുരേഷ് വ്യക്തമാക്കി.
കോടതിക്കെതിര്‍വശം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടയിലാണ് താത്കാലിക സ്ലാബ് ഇട്ട് ഉദ്ഘാടനം നടത്താന്‍ നീക്കം നടക്കുന്നത്. അഡ്വ എസ്. സുരേഷിനൊപ്പം കൗണ്‍സിലര്‍മാരായ ചിഞ്ചു ടീച്ചര്‍, സുരേഷ്, നേതാക്കളായ പി. അശോക് കുമാര്‍, വിനോദ് തമ്പി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
വഞ്ചിയൂര്‍ ആമയിഴഞ്ചാന്‍ തോടിനുമുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍
വിലയിരുത്താനെത്തിയ ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്. കൗണ്‍സിലര്‍മാരായ ചിഞ്ചു, സുരേഷ്, നേതാക്കളായ പി. അശോക് കുമാര്‍, വിനോദ് തമ്പി എന്നിവര്‍ സമീപം
















