ജോഹന്നാസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കിറങ്ങിയ ടീമില്‍ മാറ്റമൊന്നുമില്ല. ഏകദിന ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടംകയ്യന്‍ സ്പിന്നര്‍ ആരോണ്‍ ഫാന്‍ഗിസോയെ ഒഴിവാക്കി പരിക്കില്‍ നിന്ന് മുക്തനായ റോസ്സോവിനെ ഉള്‍പ്പെടുത്തി.
രണ്ടാം ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ഹാഷിം ആംലയ്‌ക്ക് പകരം എ.ബി. ഡിവില്ലിയേഴ്‌സാണ് ടെസ്റ്റ് ടീമിനെ നയിക്കുക. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഏകദിന ടീമിനെയും ഡിവില്ലിയേഴ്‌സ് നയിക്കും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
ടെസ്റ്റ് ടീം: എ.ബി. ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍), കെയ്ല്‍ അബോട്ട്, ഹാഷിം ആംല, ബാവുമ, ക്വിന്റണ്‍ ഡി കോക്ക്, ജെ.പി. ഡുമ്‌നി, ഡു പ്ലെസിസ്, ഡീന്‍ എല്‍ഗാര്‍, മോണി മോര്‍ക്കല്‍, ക്രിസ് മോറിസ്, ഡെയ്ന്‍ പെയ്ഡറ്റ്, കാഗിസോ റബാദ, റോസ്സോവ്, സ്‌റ്റെയിന്‍, വാന്‍ സീല്‍, ഹാര്‍ഡസ് വിജിയോണ്‍.
ഏകദിന ടീം: എ.ബി. ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍), കെയ്ല്‍ അബോട്ട്, ഹാഷിം ആംല, ബഹാര്‍ഡിന്‍, ക്വിന്റണ്‍ ഡി കോക്ക്, ജെ.പി. ഡുമ്‌നി, ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, മോണി മോര്‍ക്കല്‍, ക്രിസ് മോറിസ്, കാഗിസോ റബാദ, റോസ്സോവ്, സ്‌റ്റെയിന്‍.
















