പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരില്‍ രണ്ട് പേര്‍ ജനുവരി ഒന്നിന് വ്യോമസേനാത്താവളത്തില്‍ കയറിപ്പറ്റിയിരുന്നെന്ന് റിപ്പോര്‍ട്ട്. നാലു പേര്‍ ജനുവരി രണ്ടിന് അകത്തു കടന്നുവെന്നാണ് എന്‍ഐഎയ്‌ക്ക് ലഭിച്ച വിവരം.
ജനുവരി ഒന്നിന് ആക്രമണം നടത്താനായിരുന്നു പദ്ധതി. അവസാന നിമിഷമാണ് ഒരു ദിവസം മാറ്റിയത്. വിമാനത്താവളം പിടിച്ചെടുത്ത് അവ നശിപ്പിക്കാനായിരുന്നു പരിപാടി. എന്നാല്‍ അത് നടന്നില്ല.
രണ്ടു ഭീകരര്‍ മലിനജലക്കുഴല്‍ വഴിയാണ് അകത്തു കടന്നത്. നാലു പേര്‍ മതില്‍ചാടിയും. മതില്‍ചാടാനുപയോഗിച്ച കയര്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. താവളത്തില്‍ എത്തിയ രണ്ടു ഭീകരര്‍ വെടിവയ്‌പ്പ് നടത്തിയാണ് നാലു പേര്‍ക്ക് അകത്തു കയറാന്‍ വഴിയൊരുക്കിയത്.
രണ്ടു പേര്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളായി പിരിഞ്ഞ് താവളത്തില്‍ ആക്രമണം നടത്താനായിരുന്നു പരിപാടി. എന്നാല്‍ പൊളിഞ്ഞു.
















