ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ബിഎസ്എഫ് കമാന്‍ഡന്റും ജവാനും കൊല്ലപ്പെട്ടു. കൊറാപുത് ജില്ലയിലെ വനമേഖലയിലായിരുന്നു സംഭവം. പട്രോളിംഗിനിടെ നക്‌സലുകള്‍ പാകിയ കുഴിബോംബില്‍ സൈനികര്‍ സഞ്ചരിച്ച ബൈക്ക് കയറി സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. കോണ്‍സ്റ്റബിള്‍ എസ്.പി.പാണ്ഡ, ഡെപ്യൂട്ടി കമാന്‍ഡന്റ് സുനില്‍ കുമാര്‍ ഭേര എന്നിവരാണ് കൊല്ലപ്പെട്ടത്.
പാണ്ഡെയും ഭേരയും വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ദാന്‍ദാബാരി ഗ്രാമത്തില്‍ നിന്ന് ബൈക്കില്‍ മടങ്ങിവരുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പാണ്ഡെയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ ഭേര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിക്കെ മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
















