മുംബൈ: ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്‌ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിനു ശേഷമാണ് സുരക്ഷ വെട്ടികുറയ്‌ക്കാന്‍ തീരുമാനിച്ചത്.
ഉടന്‍തന്നെ തീരുമാനം നടപ്പാക്കുമെന്നും ഇനി 15 പേര്‍ക്ക് മാത്രം മികച്ച സുരക്ഷ നല്‍കിയാല്‍ മതിയെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തില്‍ തീരുമാനമായത്. വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിറാനി, ഫറാ ഖാന്‍, കരിം മൊറാനി എന്നിവരുടെ സുരക്ഷ പൂര്‍ണമായും എടുത്തുമാറ്റിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, സംവിധായകരായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, ദിലീപ് കുമാര്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
















