ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം വ്യോമഗതാഗതവും റോഡ് ഗതാഗതവും തടസപ്പെട്ടു. മഞ്ഞ് മൂലം എയര്‍പോര്‍ട്ടിലെ റണ്‍വെയില്‍ 75 മീറ്ററിനപ്പുറത്തേക്ക് കാണാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് പല വിമാനങ്ങളും റദ്ദാക്കുകയും രണ്ടു വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
പുലര്‍ച്ചെ അഞ്ചു മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. മൂടല്‍മഞ്ഞ് തലസ്ഥാന നഗരിയിലെ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. റോഡില്‍ പൊലീസ് കനത്ത വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചില സ്ഥലങ്ങളില്‍ പെയ്യുന്ന ചാറ്റല്‍ മഴ ഗതാഗതം കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ട്.
















