ചങ്ങനാശേരി : ബൈക്ക് മോഷണ കേസില്‍ ചങ്ങനാശേരിയിലെ മൂന്നു വിദ്യാര്‍ത്ഥികളെ ഷാഡോ പോലീസിന്റെ പിടിയിലായി.ചങ്ങനാശ്ശേരിയിലെ കോളേജില്‍ പഠിക്കുന്ന എംബിഎ വിദ്യാര്‍ത്ഥി കരണ്‍ മനോഹരന്റെ 160000 രൂപ വിലവരുന്ന ഡ്യൂക് ബൈക്ക്്് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്്്.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മുക്കട കുറ്റിമാക്കല്‍ രജ്ജിത്(19),പ്ലാച്ചേരി കാരയ്‌ക്കാട്ട് മാര്‍ട്ടിന്‍ ജേക്കബ്(19),മണിമല പുതുമന നിര്‍മ്മല്‍(19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം അവസാനത്തോടുകൂടി കരുണിന്റെ ബൈക്കിന്റെ താക്കോല്‍ കോളേജില്‍ വച്ച് നഷ്ടപ്പെട്ടു. കോളേജില്‍ എല്ലാവരോടും അന്വേഷിച്ചു. താക്കോല്‍ ലഭിച്ചില്ല. കഴിഞ്ഞ 4-ാം തീയതി സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച് കോളേജില്‍ വന്ന കരണ്‍ ഗ്രൗണ്ടില്‍ ബൈക്ക്്് പാര്‍ക്ക് ചെയ്തു.
രണ്ടരമണിയോടെ ബൈക്ക് എടുക്കുവാന്‍ ചെന്നപ്പോള്‍ കാണാനില്ലാരുന്നു. പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഷാഡോ പോലീസ് സ്ഥലത്തെത്തി കോളേജിന്റെ പരിസരത്തു അന്വേഷിച്ചതില്‍ കോളേജിനു ചേര്‍ന്നുളള വീട്ടില്‍ റോഡിലേക്ക് ക്യാമറ ഉള്ളതായി മനസ്സിലായി. ക്യാമറ പരിശോധിച്ചപ്പോള്‍ കരണിന്റെ ബൈക്കുമായി ഒരാള്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടു. ഹെല്‍മറ്റ് വച്ചതിനാല്‍ മുഖം വ്യക്തമായില്ല. എന്നാല്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം തിരിച്ചറിഞ്ഞ്്് അന്വേഷണം നടത്തിയതില്‍ അത് രജ്ജിത് ആണെന്നു മനസ്സിലായി. പോലീസ് അന്വേഷിക്കുന്നതു മനസ്സിലാക്കി രജ്ജിത് പാറേല്‍പള്ളി ഭാഗത്തു 5ന് വൈകിട്ട് ബൈക്ക്്് കൊണ്ടുവെച്ചിട്ട് പോയി. ബൈക്കിന്റെ നമ്പര്‍ തിരുത്തി 2 ദിവസം മണിമലയില്‍ ഉപയോഗിച്ചതായി അറിയാന്‍ സാധിച്ചു. ബൈക്ക് എടുക്കുന്ന സമയം രജ്ജിതിന്റെ സ്വന്തം ബൈക്കായ പള്‍സര്‍ മാര്‍ട്ടിനും നിര്‍മ്മലും കൂടി ഓടിച്ചു പോന്നു.
















