അബുജ: നൈജീരിയൻ ഫുട്‌ബോൾ ഭാരവാഹി ഇബ്രാഹിം അബൂബക്കർ കവർച്ചാസംഘത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ആയുധധാരികളായ കവർച്ചക്കാരെ നേരിടുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ഈ സമയത്ത് അബൂബക്കറിന്റെ ഭാര്യയും മൂന്നുകുട്ടികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നൈജീരിയൻ ഫുട്‌ബോൾ ഫെഡറേഷൻ അംഗമായിരുന്നു അബൂബക്കർ. അദ്ദേഹത്തിന്റെ വിയോഗം തിരച്ചും ദുഃഖകരമായ വാർത്തയാണെന്ന് മുൻ ആഴ്‌സണൽ സ്‌ട്രൈക്കർ വാൻക്വോ കാനു പറഞ്ഞു. നൈജീരിയയുടെ വടക്കു കിഴക്കൻ നഗരമായ കഡുനയിൽ സംസ്‌കാരചടങ്ങുകൾ നടക്കുക. അബൂബക്കറിന്റെ വേർപാട് ഞെട്ടിക്കുന്നതും ദുഃഖമുളവാക്കുന്നതുമാണെന്ന് സൂപ്പർ മീഡിയ ഈഗിൾസ് ഓഫീസർ അറിയിച്ചു.
















