സിഡ്‌നി: വെസ്റ്റിന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും മഴകൊണ്ടുപോയി. ഇതോടെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പായി. ആദ്യ ദിനം 75 ഓവറും രണ്ടാം ദിനം 11.2 ഓവറും മാത്രമാണ് മത്സരം നടന്നത്. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ ഏഴിന് 248 എന്ന നിലയിലാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
















