ന്യൂദല്‍ഹി: ഭീകരര്‍ രവി നദിവഴി വന്ന് ബാമിയാല്‍ ഗ്രാമം വഴിയാണ് നുഴഞ്ഞുകയറിയതെന്നാണ് പറയപ്പെടുന്നത്. ഇതിന് ഇടയാക്കിയത് ബിഎസ്എഫ് സ്ഥാപിച്ചിരുന്ന തെര്‍മല്‍ ഇമേജറുകള്‍ കേടായതിനാലായിരുന്നുവെന്നാണ് ഒരു സംശയം. ബാമിയാലിലെ രണ്ട് ബിഎസ്എഫ് പോസ്റ്റുകള്‍ക്കിടയില്‍ 134 മീറ്റര്‍ സ്ഥലമുണ്ട്. ഇതിനിടയ്‌ക്ക് സ്ഥാപിച്ചിരുന്ന തെര്‍മല്‍ ഇമേജറുകള്‍ ശരിക്ക് പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം.
വസ്തുക്കളില്‍നിന്ന് പുറപ്പെടുന്ന നേരിയ ചൂടുപോലും പിടിച്ചെടുത്ത് വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ഇവ. അതായത് ഡിസംബര്‍ 30, 31 തീയതികളില്‍ ഭീകരര്‍ അകത്തുകടന്ന സമയത്ത് ഇവ കേടായിരുന്നതിനാല്‍ അവരുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് അര്‍ഥം. ഇതേവഴിയിലാണ് ഗുര്‍ദാസ്പൂരിലെ ആക്രമണങ്ങള്‍ക്ക് ഭീകരര്‍ എത്തിയതും. മയക്കുമരുന്ന് കടത്തുസംഘങ്ങളും കള്ളനോട്ട് സംഘങ്ങളും ഇതേ പാതയിലാണത്രേ നുഴഞ്ഞുകടക്കുന്നത്.
ഇവിടെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലുള്ള കമ്പിവല വേലികളില്‍ ദ്വാരങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വല എങ്ങും തകര്‍ന്നിട്ടില്ല. എന്നാല്‍ വലിയ ദ്വാരങ്ങള്‍ ഉണ്ട്. റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നു.
















