ന്യൂദല്‍ഹി: പത്താന്‍കോട്ടെ വ്യോമസേനത്താവളം ആക്രമിച്ച ഭീകരര്‍ ഉപയോഗിച്ചത് ആധുനികവല്‍ക്കരിച്ച എകെ 47 തോക്കുകള്‍. തോക്ക് മോട്ടാര്‍ ലോഞ്ചര്‍ പോലെ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. വെടിവയക്കാന്‍ മാത്രമല്ല മോട്ടാര്‍ ഷെല്ലുകള്‍ തൊടുത്തുവിടാന്‍ പോലും ഇത് ഉപയോഗിക്കാം.
ഭീകരര്‍ നേരത്തെ കടന്നുകയറിയെന്ന് സംശയം
ഒരു സംഘം ഭീകരര്‍ പഞ്ചാബ് എസ്പിയുടെ കാര്‍ തട്ടിയെടുക്കും മുന്‍പ് മറ്റൊരു സംഘം വ്യോമസേനാത്താവളത്തില്‍ കയറിയതായി സംശയം. തന്നെ മര്‍ദ്ദിച്ച് കാര്‍ തട്ടിയെടുക്കുന്ന സമയത്ത് മറ്റുള്ളവര്‍ എങ്ങനെ വിമാനത്താവളത്തില്‍ എത്തിയെന്ന് തന്നെ ആക്രമിച്ചവര്‍പരസ്പരം ചോദിക്കുന്നതു കേട്ടതായി പോലീസ് ഓഫീസര്‍ പറയുന്നു. ഒരും സംഘം തന്നെ മര്‍ദ്ദിച്ച് കാല്‍ തട്ടിയെടുത്തതായി എസ്പി പറഞ്ഞിട്ടും പോലീസ് അതിന് വലിയ പ്രാധാന്യം നല്‍കിയില്ല. അതിനെ ഒരു സാദാ ആക്രമണമായിട്ടാണ് അവര്‍ കണ്ടത്. മാത്രമല്ല പോലീസ് ഓഫീസര്‍ മദ്യപാനിയാണെന്നു പറഞ്ഞ് സംഭവത്തെ അവര്‍ ലഘൂകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ ഭീകരരെ കുറച്ചുകൂടി നേരത്തെ കണ്ടെത്താനും കൊന്നൊടുക്കാനും കഴിയുമായിരുന്നു.
അതിനിടെ പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ ആറു ഭീകരരെയും തിരിച്ചറിഞ്ഞു. ആറു പേരും ജെയ്ഷ് ഇ മുഹമ്മദ് ഭീകരരാണ്. ഇവരുടെ ചിത്രങ്ങള്‍ ഐബിയടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തുടരന്വേഷണങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ നസീര്‍ ഖാന്‍ എസ്പിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. റോയാണ് ഇവരെ തിരിച്ചറിഞ്ഞത്.
ടാക്‌സി ഡ്രൈവറെ ഭീകരര്‍ വധിച്ചു
ഡിസംബര്‍ 30ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകര സംഘം ഒരു ഇന്നോവ ടാക്‌സി തട്ടിയെടുത്തിരുന്നതായി അന്വേഷകര്‍ കണ്ടെത്തി. സൈനിക വേഷം ധരിച്ചാണ് ഇവര്‍ എത്തിയിരുന്നതെങ്കിലും എന്തോ പന്തികേടു തോന്നിയ ടാക്‌സി ഡ്രൈവര്‍ 30 കാരനായ നക്കാഗര്‍ സിങ് ഇവരുമായി അടിപിടി കൂടിയിരുന്നു. ഇവര്‍ ആപല്‍ക്കാരികളാണെന്ന് മനസിലാക്കിയ സിങ് കാര്‍ മരത്തിലിടിപ്പിച്ച് നിര്‍ത്തി. ഡ്രൈവര്‍ക്ക് സംശയം ഉണ്ടായെന്നു മനസിലായ ഭീകരര്‍ ഇയാളെ കൈയോടെ വധിച്ചു. ഇടിയില്‍ ഇന്നോവയുടെ രണ്ടു ടയറുകളും പൊട്ടിയിരുന്നു. ചോരയില്‍ മുങ്ങിക്കുളിച്ച ഇയാളുടെ മൃതദേഹം അടുത്തുള്ള പാടത്തു നിന്ന് കണ്ടെടുത്തെങ്കിലും അപകടമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
















