Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മങ്കയം കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു കൊല്ലപ്പെട്ട രാജന്റെ ഫോണും ചെരുപ്പും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 10:26 am IST
inKozhikode

ബാലുശ്ശേരി: മങ്കയത്ത് നരിക്കുനി സ്വദേശി രാജനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. രാജന്റെ ഒരു ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ബാലുശ്ശേരി സി.ഐ കെ.കെ വിനോദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൂന്നാം പ്രതി സദാനന്ദന്‍ എന്ന ആനന്ദനുമായി പോലീസ് കുറുമ്പൊയില്‍ കാറ്റാടിപാലം തോണികുഴി ഭാഗത്തെ കാറ്റാടി തോടിന്റെ അരികിലുള്ള ചേരുമരത്തിന്റെ ചുവട്ടില്‍ നിന്നുമാണ് കൊല്ലപ്പെട്ട രാജന്റെ വലതുകാലിലെ ചെരുപ്പ് കണ്ടെടുത്തത്. ഒരു ചെരുപ്പ് നേരത്തെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൊല നടത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് പുറമെ നിന്ന് നോക്കുന്നവര്‍ക്ക് കണ്ണില്‍പ്പെടാത്ത സ്ഥലത്ത് ഒരു ചെരുപ്പ് ഒളിപ്പിച്ചത്. തോടിന്റെ 55 മീറ്റര്‍ മാറി പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പില്‍ വാഴയുടെ ചുവട്ടില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട രാജന്റെ സിം ഇല്ലാത്ത മൊബൈല്‍ ഫോണും കണ്ടെടുത്തു. മറ്റ് രണ്ടു പ്രതികളായ ലിബിനേയും വിപിനേയും കൂട്ടി പതിനൊന്ന് മണിയോടെ വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തി. തലയാട് കള്ള് ഷാപ്പില്‍ എത്തിച്ച മൂവരേയും ഷാപ്പ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അതിനു ശേഷം കൊല നടത്തിയ മങ്കയത്ത് എത്തിച്ച് മുളക് പൊടിയും രക്തക്കറയും കാണപ്പെട്ട സ്ഥലം പ്രതികള്‍ കാണിച്ച് കൊടുത്തു.

മൃതദേഹം കിടത്തിയ ഭാഗം മൂവരും കൃത്യമായി കാണിച്ചുകൊടുത്തു. പിന്നീട് ഇവര്‍ ഭക്ഷണം കഴിച്ച കറ്റോട്ടിലെ ഹോട്ടലില്‍ എത്തിച്ചും തെളിവെടുത്തു.

ജനരോഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു പ്രതികളെ കൊണ്ടുവന്നത്. പ്രതികളെ കാണാന്‍ മിക്കയിടത്തും വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇതിനിടയില്‍ പ്രതികളെ കണ്ടെത്തിയ പോലീസിന് അഭിവാദ്യം അര്‍പ്പിക്കാനും നാട്ടുകാര്‍ മറന്നില്ല. കൊലപാതകം ആസൂത്രണം ചെയ്ത ഷീബയെ പോലീസ് നരിക്കുനിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാല് പ്രതികളേയും പേരാമ്പ്ര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ വനിതാ ജയിലിലും മറ്റ് മൂന്ന് പേരെ കൊയിലാണ്ടി സബ്ബ് ജയിലിലേക്കും മാറ്റി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതികളെ അടുത്ത പ്രവൃത്തി ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് സി.ഐ കെ.കെ വിനോദന്‍ പറഞ്ഞു. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത്, ചുറ്റിക എന്നിവ കൂടി കണ്ടെത്താനുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

Editorial

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ
Main Article

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

Article

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.