കോഴിക്കോട്: പത്താന്‍കോട്ട് വ്യോമ സേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വിവിധ യിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, മറ്റുപൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പരിശോധന ഒരു മണി വരെ നീണ്ടു. റെയില്‍വേപോലീസിന്റെ സഹായത്തോ ടെയായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ പരി ശോധന നടത്തിയത്. എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിശ്രമമുറികളിലും പരിശോധന നടത്തി. ഇതുകൂടാതെ പാളയം ബസ്സ്റ്റാന്‍ഡ, പുതിയ ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി.
സംശയാസ്പദമായ ഒന്നും തന്നെ പരിശോധനയില്‍ കണ്ടെത്താനായില്ല. അവധി ദിവസമായ തിനാല്‍ മാനാഞ്ചിറ സ്‌ക്വയറിലും ബീച്ചിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കി ലെടുത്ത് രാവിലെ തന്നെ ഈ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡ് എസ്‌ഐ എം. പ്രേമാനന്ദന്‍, ഡോഗ് സ്‌ക്വാഡ് എഎസ്‌ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സീനിയര്‍ സിവില്‍ പോലീസ് ആഷ്‌ലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. പ്രദീപന്‍, പി. ശിവാനന്ദന്‍, എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
















