കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ 64-ാം നമ്പര്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടം നിലംപൊത്താറായ നിലയില്‍. നിരവധി പിഞ്ചു കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സാമൂഹ്യക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടം പ്രവര്‍ത്തിക്കുവാന്‍ സുരക്ഷിതമല്ലാ എന്ന് അിറയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഉടന്‍ മാറ്റി പ്രവര്‍ത്തിപ്പിച്ചോളാമെന്ന് ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടപ്പെട്ട സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍നിന്ന് അംഗന്‍വാടി മാറ്റുവാന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതാണ് ഇപ്പോഴും അംഗന്‍വാടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ആരോപണം. ഏത് നിമിഷവും നിലംപൊത്താറുള്ള കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് എതിരെ ബാലവകാശ കമ്മീഷന്‍ ഇടപെട്ട് കേസ് എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
















