Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കെട്ടിടം പൊട്ടിപ്പൊളിഞ്ഞു, ഭൂരേഖകള്‍ നശിച്ചു ഇത് വില്ലേജ് ഓഫീസോ… കാലിത്തൊഴുത്തോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 07:57 pm IST
inThiruvananthapuram

വിളപ്പില്‍ശാല: അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഓട് മേഞ്ഞ മൂന്നുമുറി കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് നിലം പതിക്കാന്‍ ഊഴം കാത്തിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിലെ രണ്ട് മുറികളിലായി കൂട്ടിയിട്ടിരിക്കുന്ന ഭൂരേഖകള്‍ നനഞ്ഞ് കുതിര്‍ന്ന് നാമാവശേഷമായി. പരിസരം മുഴുവന്‍ കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. ഇത് വിളപ്പില്‍ വില്ലേജ് ഓഫീസിലെത്തുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ ബോധ്യമാകുന്ന കാഴ്ചകളാണ്. അക്ഷരാര്‍ഥത്തില്‍ കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടം.

വിണ്ടുകീറിയ ചുമരുകളും പൊട്ടിയടര്‍ന്ന ഓടുകളും എപ്പോഴാണ് തലയ്‌ക്ക് മുകളില്‍ പതിക്കുന്നതെന്ന ഭയത്തോടെയാണ് ജീവനക്കാരും നാട്ടുകാരും വില്ലേജ് ഓഫീസില്‍ നില്‍ക്കുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളും വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കുറച്ച് ഭാഗങ്ങളും ചേര്‍ന്ന് വലിയൊരു ഭൂപ്രദേശത്തിന്റെ റവന്യൂരേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസിനാണ് ഈ ദുര്‍ഗതി. പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെ റവന്യൂവരുമാനമുള്ള വിളപ്പില്‍ വില്ലേജിന് പുതിയ മന്ദിരം നിര്‍മിച്ചു നല്‍കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപത് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല.

2013 ല്‍ വിളപ്പില്‍ വില്ലേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ താലൂക്ക് അധികൃതരെത്തി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്ന് റവന്യൂവകുപ്പിന്റെ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.

വില്ലേജിന്റെ 20 സെന്റ് വസ്തുവില്‍ നിന്ന് അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കിയാല്‍ സമീപത്തുള്ള വിളപ്പില്‍ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരം പൊളിച്ച് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാമെന്ന് 2012 ല്‍ പഞ്ചായത്ത് ഭരണസമിതി റവന്യൂവകുപ്പിനെ അറിയിച്ചിരുന്നു. ലോകബാങ്ക് സഹായമായി പഞ്ചായത്തിന് കിട്ടിയ ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാനായിരുന്നു ഉദ്ദേശ്യം. വിളപ്പില്‍ പഞ്ചായത്ത് മന്ദിരം സ്ഥിതിചെയ്യുന്നിടത്ത് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥല പരിമിതി തടസമായതിനാലാണ് വില്ലേജിന്റെ വസ്തു ആവശ്യപ്പെട്ടത്. എന്നാല്‍ വസ്തു വിട്ടുനല്‍കാന്‍ റവന്യൂവകുപ്പ് കൂട്ടാക്കിയില്ല. അതോടെ ആ പദ്ധതി പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ദിവസേന നൂറുകണക്കിന് അപേക്ഷകരും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുവാനെത്തുന്നവരും കരം ഒടുക്കുവാനുള്ളവരും വന്നുപോകുന്ന വില്ലേജ് ഓഫീസിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒരു വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. നേരിയ കാറ്റ് വീശിയാല്‍ പോലും പ്രാണരക്ഷാര്‍ഥം ഓഫീസിന് പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. വിളപ്പില്‍ വില്ലേജിന്റെ ഈ പഴകി ദ്രവിച്ച കെട്ടിടം അപകടകരമായി തുടര്‍ന്നിട്ടും നടപടിയെടുക്കേണ്ട അധികാരികള്‍ക്കു മാത്രം തിമിരം ബാധിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.