Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 08:49 pm IST
inSamskriti

തത്ത്വജ്ഞാനാവാപ്തിക്ക് ലോകത്ത് സകല ജീവികള്‍ക്കും തടസ്സമായി നില്‍ക്കുന്നത് നാക്കും ഉപസ്ഥവുമാണെന്നാണ് ആചാര്യമതം. സ്ത്രീകളുടെ സ്മരണം മുതല്‍ സംസര്‍ഗം വരെയുള്ള എട്ടുവിധ മൈഥുനവും ത്യജിക്കലാണ് ബ്രഹ്മചര്യമെന്ന് ശ്രീ ശങ്കരാചാര്യസ്വാമികള്‍ സര്‍വവേദാന്തസിദ്ധാന്തസംഗ്രഹത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനസ്സിന്റെ പരിശുദ്ധത ആര്‍ജിക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു-

”സ്മരണം ദര്‍ശനം സ്ത്രീണാം

ഗുണകര്‍മ്മാനുകീര്‍ത്തനം

സമീചീനത്വധീസ്താസു പ്രീതിഃ

സംഭാഷണം മിഥഃ

സഹവാസശ്ച സംസര്‍ഗോ

അഷ്ടധാ മൈഥുനം വിദുഃ

ഏതദ്വിലക്ഷണം ബ്രഹ്മചര്യം

ചിത്തപ്രസാദനം”

ബ്രഹ്മചാരികള്‍ തന്നെ രണ്ടുവിധമുണ്ട്. നൈഷ്ഠികനും ഉപകുര്‍വ്വാണനും. ജ്ഞാനാര്‍ജ്ജനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ജീവിതകാലം അവിവാഹിതനായി കഴിയുന്നു നൈഷ്ഠിക ബ്രഹ്മചാരി. കുറേക്കാലം ഗുരുകുലത്തില്‍ വസിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ചശേഷം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാന്‍ പോകുന്നവന്‍ ഉപകുര്‍വ്വാണന്‍.

സ്ത്രീകളിലും ഇപ്രകാരം രണ്ടുവിധമുള്ള ബ്രഹ്മചാരിണികള്‍ ഒരുകാലത്ത് ഉണ്ടായിരുന്നെന്നും അവര്‍ക്കും ബ്രഹ്മചര്യം അനുവദനീയമായിരുന്നെന്നും ശാസ്ത്രം പറയുന്നു. ഭര്‍ത്താവ് മരിച്ചാല്‍ പതിവ്രതയായ സ്ത്രീ ബ്രഹ്മചര്യത്തില്‍ നിഷ്ഠയോടുകൂടിയിരുന്നാല്‍ ബ്രഹ്മപ്രാപ്തിയെന്ന് അഭിജ്ഞമതം.

ഗൃഹസ്ഥനായാലും ബ്രഹ്മചര്യം പാലിക്കണമെന്ന് ശാസ്ത്രവിധിയുണ്ട് – ”സന്താനാര്‍ത്ഥം ച മൈഥുനം” സത്പുത്രനുണ്ടാകാന്‍ വേണ്ടിമാത്രം പത്‌നീ സ്വീകരണം ശാസ്ത്രം വിധിച്ചിട്ടുള്ളു. ആ നിയമം പാലിക്കുന്നവനേയും ബ്രഹ്മചാരിയായി കണക്കാക്കണമെന്നാണ് മഹാഭാരതം. (ഗൃഹസ്ഥാശ്രമത്തിലും ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ടെന്ന് താല്‍പര്യം). ഇങ്ങനെയായാല്‍ ജനസംഖ്യാപ്പെരുപ്പം രാഷ്‌ട്രത്തിന് വെല്ലുവിളി ഉയര്‍ത്തുകയുമില്ല.

മനുഷ്യര്‍ എല്ലാവരും തന്നെ ഗൃഹസ്ഥന്മാരായിക്കൊള്ളണമെന്ന് ഹിന്ദുമതത്തിനഭിപ്രായമില്ല. ഹിന്ദുമതം രണ്ടാശ്രമങ്ങള്‍ക്കാണ് പ്രാധാന്യം വിധിക്കുന്നത് ഒന്ന് ബ്രഹ്മചര്യാശ്രമം, മറ്റൊന്ന് സന്ന്യാസാശ്രമം.

”ബ്രഹ്മചര്യം പരിസമാപ്യ ഗൃഹീ ഭവേത്, ഗൃഹീ ഭൂത്വാ വനീ ഭവേത്, വനീ ഭൂത്വാ പ്രവ്രജേത്, യദി യാ ഇതരഥാ ബ്രഹ്മചര്യാദേവ പ്രവ്രജേത്, ഗൃഹാദ്വാ വനാദ്വാ”. ബ്രഹ്മചര്യം അവസാനിപ്പിച്ചിട്ട് ഗൃഹസ്ഥനാകണം. ഗൃഹസ്ഥനായശേഷം വനസ്ഥനാകണം. വനസ്ഥനായശേഷം സന്ന്യസിക്കണം. ഈ ക്രമത്തില്‍ നിന്ന് ഭിന്നമായി വ്യക്ത്യാശ്രിതമായി ബ്രഹ്മചര്യത്തില്‍നിന്നുതന്നെയും സന്ന്യാസിക്കാവുന്നതാണ്. ഗൃഹസ്ഥാശ്രമത്തില്‍നിന്നോ വാനപ്രസ്ഥത്തില്‍ നിന്നുപോലും വേണമെങ്കില്‍ സന്യസിക്കാം.

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചിട്ട് ജീവിതാവസാനംവരെ ഗൃഹസ്ഥാശ്രമത്തില്‍ കഴിഞ്ഞുകൊണ്ടുതന്നെ മരിക്കണമെന്ന് ശാസ്ത്രവിധിയല്ല. യഥാര്‍ത്ഥത്തില്‍ ഓരോമനുഷ്യരും രണ്ട് ആശ്രമങ്ങള്‍ അഥവാ നാലാശ്രമങ്ങളില്‍ക്കൂടിയോ കടന്ന് ബ്രഹ്മഭാവത്തെ പ്രാപിക്കുകയെന്നതാണ് നാം കൈവരിക്കേണ്ട ലക്ഷ്യം. എന്നാല്‍ ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഈ താത്ത്വിക ജ്ഞാനത്തിന്റെ അഭാവത്താല്‍ അമൃതത്വപ്രാപ്തിക്കുപകരം ഗൃഹസ്ഥാശ്രമത്തില്‍ കഴിഞ്ഞുകൊണ്ട് മരണത്തെ വരിക്കുന്നതിന്റെ ഫലമായി ജനിമരണരൂപമായ സംസാരം ആവര്‍ത്തിക്കപ്പെടുന്നവരായിത്തീരുന്നു.

പുണ്യം, കീര്‍ത്തി, ദീര്‍ഘായുസ്സ് എന്നിവയെ ഉണ്ടാക്കുന്നതും ഇഹലോകത്തിനും പരലോകത്തിനുമുള്ള രസായനമായതും അത്യന്തം നിര്‍മ്മലവുമായ ബ്രഹ്മചര്യത്തെ ഞങ്ങള്‍ അനുമോദിക്കുന്നുവെന്ന് അഷ്ടാംഗഹൃദയം –

”ധര്‍മ്മ്യം യശസ്യമായുഷ്യം

ലോകദ്വയരസായനം

അനുമോദാമഹേ ബ്രഹ്മചര്യമേകാന്ത നിര്‍മ്മലം”

ബ്രഹ്മചര്യം ശരിയായി രക്ഷിക്കുന്നവര്‍ ദീര്‍ഘായുഷ്മാന്മാരും ദൃഢഗാത്രന്മാരും തേജസ്വികളും മഹാവീര്യവാന്മാരുമായിത്തീരുന്നു.

ശാസ്ത്രങ്ങള്‍ പ്രധാനമായി വിധിക്കുന്ന ബ്രഹ്മചര്യത്തിന്റെ അഭാവമാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന സകല കുഴപ്പങ്ങള്‍ക്കും കാരണം. ജനങ്ങള്‍ സദാചാരനിഷ്ഠ ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. ത്യാഗസന്നദ്ധത, സഹനശക്തി ഒക്കെ വാക്കുകളില്‍മാത്രം ഒതുങ്ങുന്നു. കാപട്യവും താന്‍ പോരിമയും അത്യുച്ചകോടിയില്‍ വിരാജിക്കുന്നു. നിത്യബ്രഹ്മചാരികളായ ശ്രീശുകന്‍, ഭീഷ്മദേവന്‍, ശ്രീശങ്കരന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍ ശ്രീവിവേകാനന്ദന്‍ തുടങ്ങിയ മഹാപുരുഷന്മാര്‍ക്ക് ജന്മം നല്‍കിയ ഭാരതാംബയ്‌ക്ക് ഇന്നും തുണയായി വര്‍ത്തിക്കുന്നത് ആ മനീഷികളുടെ ഓജസ്സും തേജസ്സുമാണ്. ബ്രഹ്മചര്യത്തിലാണ് ഭാരതത്തിന്റെ രക്ഷ.

ധര്‍മ്മാനുശാസകനാണ് ധര്‍മ്മശാസ്താവ് അഥവാ അയ്യപ്പന്‍. ബ്രഹ്മം ലക്ഷ്യവും ധര്‍മ്മം മാര്‍ഗവുമാകണം. അയ്യപ്പധര്‍മ്മം- ഹിന്ദുധര്‍മ്മത്തെ ഊട്ടിയുറപ്പിക്കാനായി നാം ഓരോരുത്തരും നിലകൊള്ളണം. ഭാരത സംസ്‌കൃതിയെ കാത്തുസൂക്ഷിക്കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യം. സനാതനങ്ങളായ ധര്‍മ്മതത്ത്വങ്ങളെ അടിസ്ഥാനമാക്കി ജീവിച്ച ആചാര്യന്മാരേയും അവരുടെ ഉപദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഭാരതീയ ധര്‍മ്മത്തിന് സനാതന ധര്‍മ്മമെന്ന പേരുണ്ടായി.

(തുടരും)

9447458295

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.