കാലടി: ഭഗവതിയുടെ തോഴിയായാണ് ബ്രാഹ്മണിയമ്മയെ സങ്കല്‍പ്പിക്കുന്നത്. ദേവിസ്തുതികള്‍ പാടുന്നതും ദേവിക്കു വേണ്ട അലങ്കാരങ്ങള്‍ ഒരുക്കി കൊടുക്കുന്നതും ദേവിയെ എഴുന്നള്ളിച്ചു കൊണ്ടു പോകുമ്പോള്‍ വിളക്ക് പിടിക്കുന്നതും ബ്രാഹ്മണിയമ്മയാണ്. ശ്രീ പാര്‍വതി ദേവിയുടെ നട തുറപ്പ് ദിവസം ബ്രാഹ്മണിയമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവതത്താണ്. പതിനഞ്ച് വര്‍ഷം മുന്‍മ്പ് ഇത് നടത്തിയിരുന്ന ബ്രാഹ്മണിയമ്മയ്‌ക്ക് പ്രയാധിക്യമായതിനാല്‍ ചടങ്ങുകളില്‍ പങ്കെടുകാന്‍ കഴിഞ്ഞില്ല. പിന്നീട് ആകുടുംബത്തിലെതന്നെ മറ്റൊരു സത്രീയെ സമീപിച്ചപ്പോള്‍ ആവരും തയ്യാറായില്ല. തുടര്‍ന്ന് മറ്റെരു കുടുബത്തില്‍ നിന്ന് ബ്രാഹ്മണിയമ്മയെ കൊണ്ടുവന്നു നട തുറന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്ഥാനത്തിന് അവകാശമുള്ള കുടുംബത്തില്‍ പെട്ട ബ്രാഹ്മണിയമ്മയുടെ ഭര്‍ത്താവിന് മാറാവ്യാതിവന്നു. ഈ സമയത്ത് ബ്രാഹ്മണിയമ്മയ്‌ക്ക് സ്വപ്‌ന ദര്‍ശനം നല്‍കിയ ദേവി ഇപ്രകാരം അരുള്‍ ചെയ്തു. എനിക്ക് ചെയ്ത് തരേണ്ട കര്‍മ്മങ്ങള്‍ മുടക്കം വരുത്തിയതിനാലാണ് കുടുംബത്തിന് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്, അത് മുടങ്ങാതെ നടത്തിയാല്‍ എല്ലാ ഐശ്വര്യങ്ങളും വന്നു ചേരും തുടര്‍ന്ന് ബ്രാഹ്മണിയമ്മ ദേവിയോട് മാപ്പ് പറയുകയും ചെയ്തു. ചെയ്ത തെറ്റിന് പ്രായശ്ചിതം ചെയ്യാനും തീരുമാനിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും പ്രശസ്ത കര്‍മ്മങ്ങള്‍ ബ്രാഹ്മണിയമ്മ നടത്തുകയും ഭര്‍ത്താവിന് അസുഖം മാറുകയും ചെയ്തു. അല്ലിമംഗലത്തെ പുഷ്പകത്ത് തങ്കമണി ബ്രാഹ്മണിയമ്മയാണ് ഇപ്പോള്‍ ആചാരസ്ഥാനം വഹിക്കുന്നത്.
















