Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:21 pm IST
inKannur

സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു: പി.കെ.കൃഷ്ണദാസ്

തലശ്ശേരി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണാദാസ് നിര്‍വഹിച്ചു. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപത്തിന് സിപിഎം ആസൂത്രിത നീക്കം ആരംഭിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടനഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. കലാപവും കശാപ്പും അന്തര്‍ലീനമായ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ന്യൂനപക്ഷ വോട്ട് മൊത്തമായി കൈക്കലാക്കാനാണ് സിപിഎം വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നത്. ആസൂത്രിതമായി വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് വോട്ടുനേടുകയുമാണ് സിപിഎമ്മിന്റെ ലക്ഷ്യം. കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നീക്കത്തെ മുഴുവന്‍ ജനങ്ങളും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പരിസരങ്ങളിലെ അന്യ മതസ്ഥരുടെ സ്ഥാപനങ്ങളും വീടുകളും അക്രമിക്കാനാണ് ആര്‍എസ്എസ് പദ്ധതിയുടുന്നതെന്നാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് എന്നും നേതൃത്വം നല്‍കിയിട്ടുള്ള സിപിഎം പറയുന്നത്. തലശ്ശേരി കലാപത്തെക്കുറിച്ചും നാദാപുരത്തെ കലാപങ്ങളെക്കുറിച്ചും കൊള്ളയടികളെക്കുറിച്ചും പഴയതലമുറയിലെ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. സിപിഎമ്മിന്റെ ഇത്തരം നുണ പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ ആലവട്ടവും വെഞ്ചാമരവും വീശുകയാണ്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.

സിപിഎമ്മിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനവും സംഘപരിവാറിന്റെ ദേശസ്‌നേഹ പ്രവര്‍ത്തനവും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെ നടക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടും ദേശീയ അധ്യാപക പരിഷത് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനം ഇതിന്റെ തെളിവാണ്. എന്നാല്‍ 16 വര്‍ഷം മുമ്പ് ജയകൃഷ്ണന്‍ മാസ്റ്ററെ ലോക മനസ്സാക്ഷിയെപ്പോലും ഞെട്ടിക്കുന്ന വിധത്തില്‍ അറുകൊല നടത്തിയ സിപിഎമ്മുകാര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ ബിജെപിയെയും ഇന്നത്തെ ബിജെപിയെയും കണ്ണുതുറന്ന് നോക്കണം. അതുപോലെ അന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഇന്നത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും ഒന്നു താരതമ്യം ചെയ്തു നോക്കിയാല്‍ അറിയാം ഈശ്വരീയതയാണോ ആസുരീകതയാണോ വിജയിച്ചതെന്ന്. ആസുരിതകയുടെ മുഖമാണ് സിപിഎം സ്ഥാപകനേതാവിന്റേതുള്‍പ്പെടെയെന്ന കാര്യം അവരുടെ ചിത്രങ്ങള്‍ നോക്കിയാല്‍ കാണാന്‍ കഴിയും. 1925 ഡിസംബര്‍ 26 ന് നടന്ന സിപിഎം പ്രഥമ സമ്മേളനത്തില്‍ത്തന്നെ ദേശവിരുദ്ധത മറനീക്കി പുറത്തുവന്നിരുന്നു. ഈ സമ്മേളനത്തില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ബാനര്‍ മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാക്കി മാറ്റുവാനാണ് ദേശവിരുദ്ധര്‍ തയ്യാറായത്. മൂന്ന് ജി മാരാണ് നമ്മുടെ രാഷ്‌ട്രത്തെ വിട്ടുമുറിച്ചത്. ഒന്ന് ജിന്നയാണെങ്കില്‍ മറ്റൊന്ന് ജോഷിയാണ്. മൂന്നാമത്തെ ജി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ജിന്ന പാക്കിസ്ഥാന്‍ വാദമുന്നയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാവായ പി.സി.ജോഷി അതിന് സൈദ്ധാന്തിക പരിവേഷം നല്‍കിക്കൊണ്ട് പീപ്പിള്‍സ് വാര്‍ എന്ന പാര്‍ട്ടി ജിഹ്വയില്‍ പരമ്പരകള്‍ സൃഷ്ടിച്ചു. അധികാര മത്ത് മൂത്ത ജവഹര്‍ലാല്‍ ആകട്ടെ ഇവര്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തു. അങ്ങിനെയാണ് ഇന്ത്യാ വിഭജനത്തിന് തുടക്കം കുറിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇന്നേവരെ നടന്നിട്ടുള്ള ന്യൂനപക്ഷ കലാപത്തിന്റെയും കശാപ്പിന്റെയും വക്താക്കളും പ്രയോക്താക്കളും സിപിഎമ്മാണ്. 1971 ലെ തലശ്ശേരി കലാപവും 1988 ലെ നാദാപുരം കലാപവും 2003 ലെ മാറാട് കലാപവും ഉള്‍പ്പെടെയുള്ള കലാപങ്ങള്‍ സിപിഎമ്മിന്റെ സൃഷ്ടിയാണെന്നത് സത്യസന്ധമായ വസ്തുതയാണ്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും അധികാരത്തിലേറാനും ഏത് നീചമായ മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു മടിയുമില്ലെന്ന് കഴിഞ്ഞകാല അനുഭവം വ്യക്തമാക്കുന്നു. പക്ഷെ അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ സിപിഎമ്മിന്റെ നിഗൂഡമായ നീക്കത്തിന് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണഭാഷണം നടത്തി. എബിആര്‍എസ്എം ദക്ഷിണ ഭാരത അധ്യക്ഷന്‍ പി.ചന്ദ്രശേഖരന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പി.കെ.ജയപ്രകാശ്, ബിജു ഏളക്കുഴി, അഡ്വ.വി.രത്‌നാകരന്‍, അജയകുമാര്‍ മീനോത്ത്, ജിതിന്‍ രഘുനാഥ്, പി.പി.ഗംഗാധരന്‍ മാസ്റ്റര്‍, എന്‍.ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ.നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും സി.ഷാജി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.