തളിപ്പറമ്പ്: പാതിരാകുര്‍ബ്ബാനയ്‌ക്ക് പള്ളിയിലേക്ക് പോകുകയായിരുന്ന യുവതിക്കും മകനും നേരെ ക്രിസ്തുമസ് പാപ്പയുടെ വേഷത്തിലെത്തിയ ആള്‍ ആസിഡ് ഒഴിച്ചു. പരിയാരം എമ്പേറ്റ് വെളിച്ചാനത്തെ റോബര്‍ട്ടിന്റെ മകള്‍ റിംസി (29), മകന്‍ അഭിഷേക് (8) എന്നിവര്‍ക്ക് നേരെയാണ് ആസിഡ് അക്രമം ഉണ്ടായത്. മാരകമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24ന് രാത്രി 10.30നാണ് സംഭവം. മുടിക്കാനം കൊളനിയിലെ താമസക്കാരായ റോബര്‍ട്ടും ഭാര്യയും മകള്‍ റിംസിയും അഭിഷേകും സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിലേക്ക് നടന്നുപോകുമ്പോഴാണ് അക്രമം നടന്നത്. റിംസിയുടെ ഇളയമകളെ ചുമലില്‍ കിടത്തി റോബര്‍ട്ടും ഭാര്യയും പിന്നിലായിരുന്നു. റിംസിയും അഭിഷേകും മുന്നില്‍ നടക്കുകയായിരുന്നു. ഇവര്‍ക്കുമുന്നിലേക്ക് നടന്നുവന്ന ക്രിസ്തുമസ് പാപ്പയുടെ വേഷവും മുഖംമൂടിയും ധരിച്ചയാള്‍ പെട്ടെന്ന് റിംസിയുടെ മുഖത്തേക്ക് ആസിഡ്ഡൊഴിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് റോബര്‍ട്ടും ഭാര്യയും ഓടിയെത്തുമ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. രണ്ടുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റിംസിയുടെ മുഖവും വികൃതമായിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അഭിഷേകിന്റെ പുറത്താണ് ആസിഡ് ഒഴിച്ചത്. റിന്‍സി ഭര്‍ത്താവ് പയ്യന്നൂരിലെ മനോഹരനില്‍നിന്നും അടുത്തിടെയാണ് വിവാഹമോചനം നേടിയത്.
















