പയ്യന്നൂര്‍: ബാലഗോകുലം ജില്ലാ സെക്രട്ടറിയുടെ ഭാര്യയെയും മകളെയും സിപിഎം സംഘം വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ സെക്രട്ടറിയും ആര്‍എസ്എസ് മാതമംഗലം മണ്ഡല്‍ കാര്യവാഹുമായ താന്തോട്ടത്തില്‍ രാജീവന്റെ വീട്ടിലാണ് ഇന്നലെ സിപിഎം സംഘം അക്രമം നടത്തിയത്. പാര്‍ട്ടി ഗ്രാമമായ എരമം പുല്ലുപാറയിലാണ് സംഭവം വീട്ടിലെത്തിയ നാലംഗ സിപിഎം സംഘം രാജീവന്റെ ഭാര്യയുടെ കഴുത്തില്‍ വാളുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇത് തടയാനെത്തിയ മകളെയും അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.“തളിപ്പറമ്പ സ്വദേശിയായ രാജിവന്‍ സിപിഎം കേന്ദ്രമായ എരമത്ത് താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. ചെമ്പടയുടെ നാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്വരമുയരുന്നതാണ് സിപിഎം അസഹിഷ്ണുതയുടെ കാരണം. ഇന്നലെ രാവിലെ 10 മണിയോടെ വീട്ടിലെത്തിയ നാലംഗ സംഘം വീട്ടിനകത്ത് കയറി രാജീവന്റെ ഭാര്യ ഭവിതയുടെ നേരേ തോക്ക് ചൂണ്ടുകയും വാള് കഴുത്തിന് വെച്ച് ഈ നാട്ടില്‍ ബിജെപിയുടെ പ്രവര്‍ത്തനം നടത്തിയാല്‍ നിന്റെ ഭര്‍ത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് അമ്മയെ രക്ഷിക്കാനെത്തിയ മകള്‍ നന്ദിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ചു. അക്രമികള്‍ ഭവിതയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. അക്രമികളുടെ വെട്ടേറ്റ് കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭവിത(34), നന്ദിത(13) എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ക്രിമിനലുകളായ പി.കെ.രാജന്‍, രവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. സംഭവത്തില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. “ജില്ലാ സെക്രട്ടറി രാജീവന്റെ വീട്ടില്‍ കയറി ഭാര്യയേയും കുട്ടികളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ ബാലഗോകുലം പയ്യന്നൂര്‍ ജില്ല സമിതി പ്രതിഷേധിച്ചു. വി.വി.മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. സുരേഷ് വയക്കര, ഗോവിന്ദന്‍ തൃച്ചംബരം എന്നിവര്‍ സംസാരിച്ചു.“പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാര്‍, ബിജെപി മണ്ഡലം ഭാരവാഹികളായ എം.പി.രവീന്ദ്രന്‍, കെ.രമേശന്‍ മാസ്റ്റര്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
















