തലശ്ശേരി: ജപ്പാനീസ് ബൂഡോ കരാത്തെ സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെയും നിഹോണ്‍ ഷോട്ടോകാന്‍ കരാത്തെ ഫെഡറേഷന്‍ കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ 11 ാമത് സൗത്ത് ഇന്ത്യാ ഷോട്ടോകാന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് 26, 27 തീയ്യതികളിലായി തലശ്ശേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി 300 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ഒന്നാം ദിവസത്തെ മത്സരം ജാപ്പാനീസ് ബുഡോ ഹാളില്‍ വെച്ചും രണ്ടാം ദിവസത്തെ മത്സരം ഗവ.ബ്രണ്ണന്‍ ഓഡിറ്റോറിയത്തിലും വെച്ച് നടക്കും. പത്രസമ്മേളനത്തില്‍ സി.എന്‍.മുരളി, ടി.എ.ചാക്കോച്ചന്‍, മുകുന്ദന്‍ മഠത്തില്‍, രാജീവ് തിരുവങ്ങാട് എന്നിവര്‍ പങ്കെടുത്തു.
















