Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സുനാമി ദുരന്തഭൂമിയിലെ കണ്ണീരീന് 11 വയസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 03:08 pm IST
inKollam

വി.രവികുമാര്‍

കൊല്ലം: കടലോരത്തെ തോരാക്കണ്ണീരിന് പതിനൊന്ന് വയസ്. അപ്രതീക്ഷിതമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദുരിതം വിതച്ച സുനാമി പ്രതിഭാസത്തിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഈ കടലോര നിവാസികള്‍. 2004 ഡിസംബര്‍ 26ന് ഉച്ചക്ക് 12.30നാണ് കേരള തീരത്ത് സുനാമി എത്തിയത്. അതിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് കൊല്ലം ജില്ലയിലെ ആലപ്പാട്, പന്മന പഞ്ചായത്തുകളിലാണ്. സ്രായിക്കാടു മുതല്‍ അഴീക്കല്‍ വരെയുള്ള പ്രദേശം സുനാമിത്തിരമാലകള്‍ ഒപ്പിയെടുത്തു. മുപ്പതുമീറ്ററോളം ഉയരത്തില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാല മുന്നില്‍ കണ്ടെതിനെയെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കി.

കുടിലുകള്‍, കോണ്‍ക്രീറ്റ് വീടുകള്‍, കന്നുകാലികള്‍, വള്ളങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നുവേണ്ട മുന്നിലുള്ള സകലതിനെയും സുനാമിത്തിരമാലകള്‍ തൂത്തെറിഞ്ഞു. ഒക്കത്തിരുന്ന കുഞ്ഞുങ്ങളോടൊപ്പം അമ്മമാരും ഒഴുകിപോയി. സ്ത്രീകളും പുരുഷന്‍മാരും രക്ഷപ്പെടാന്‍ നോക്കിയെങ്കിലും എല്ലാം വൃഥാവിലായി. സുഖമില്ലാത്തവരും പ്രായം ചെന്നവരുടെയും അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല. രാക്ഷസത്തിര വരുന്നതു കണ്ട് വീടുകളില്‍ അടച്ചിരുന്നവര്‍ പലരും മരണപ്പെട്ടു. പലരും കടലോര മണ്ണിലും ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും അകപ്പെട്ടു.

അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ മുങ്ങിപോകുകയും പൊഴി ഇല്ലാതാകുകയും ചെയ്തു. ഒരു ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിവച്ചിരുന്ന സകലതും നഷ്ടമായി. രക്ഷപ്പെട്ടവര്‍ക്ക് ഉടു തുണി മാത്രമേ ഉണ്ടായിരുന്നുള്ളു.

കേരളത്തില്‍ സുനാമിയില്‍പ്പെട്ട് മരിച്ച 172 പേരില്‍ 142 പേരും കൊല്ലം ജില്ലയില്‍പ്പെട്ടവരായിരുന്നു. ഇതില്‍ തന്നെ 132 പേരും ആലപ്പാട് നിവാസികളെന്ന പ്രത്യേകതയുമുണ്ട്. 61 കുഞ്ഞുങ്ങളും 46 സ്ത്രീകളും ഉള്‍പ്പെടും. 2127 പേര്‍ക്ക് പരുക്കുപറ്റി. ഇതില്‍ 231 കുട്ടികളും 680 പുരുഷന്മാരും 1216 സ്ത്രീകളും ഉള്‍പ്പെടും. ഇന്ത്യോനേഷ്യയും കടന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നാശം വിതച്ചുവന്ന സുനാമി തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരത്ത് വലിയ ദുരന്തമാണ് വരുത്തിവച്ചത്. അറബിക്കടലില്‍ എത്തിയപ്പോഴേക്കും സുനാമിയുടെ തീവ്രത കുറഞ്ഞതുകൊണ്ട് മാത്രമാണ് കേരളത്തില്‍ ദുരന്തം ഇത്രയും കൊണ്ടവസാനിച്ചത്. ഭൂമിശാസ്ത്രപരമായി ആലപ്പാട് കായലിനും കടലിനും മധ്യ സ്ഥിതി ചെയ്യുന്നതിനാലാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കനത്ത അപായം ഉണ്ടായത്. ആലപ്പാട്, പന്മന പഞ്ചായത്തുകള്‍ക്ക് പ്രകൃതിക്ഷോഭം ഒരു തീരാത്ത ശാപമാണ്. അശാസ്ത്രീയമായ കരിമണല്‍ഖനനവും ദുര്‍ബലമായ കടല്‍ഭിത്തിയും പുലിമുട്ടുകള്‍ ഇല്ലാത്തത് അവസ്ഥയും 2004 ലെ ദുരന്തത്തിന് ശക്തികൂടി. ദുരന്തം ഉണ്ടായ അടുത്ത നിമിഷം തന്നെ അമൃതാനന്ദമയീമഠം സേവാഭാരതി എന്നീ പ്രസ്ഥാനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.

മഠത്തിന്റെ സ്ഥാപനങ്ങളിലെല്ലാം തന്നെ ദുരിതത്തിലകപ്പെട്ടവരെ മാറ്റിമാര്‍പ്പിച്ചു. വിശ്വഹിന്ദു പരിഷത്ത്, ജമായത്തെ ഇസ്ലാമി, കേന്ദ്ര നിവാരണസേന അടക്കം അനവധി സംഘടനകള്‍ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിവുപോലെ സര്‍ക്കാര്‍ സംവിധാനം സാവകാശമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദുരിതത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ പല പിഴവുകളും ഉണ്ടായാതായി പരക്കെ പരാതിയുണ്ടായിരുന്നു. സുനാമി പുനരധിവാസ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാരും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ പണം കൃത്യമായി വിനിയോഗിച്ചില്ലെന്ന ആക്ഷേപം ഇപ്പോഴും നിലവിലുണ്ട്. ദുരന്തമുഖത്ത് എത്തി നോക്കാതിരുന്ന പലസംഘടനകളേയും പുനരധിവാസപങ്കാളികളാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വന്‍എതിര്‍പ്പിന് കാരണമായിരുന്നു. കോടതിയും ലോകായുക്തയും മറ്റ് സന്നദ്ധ സംഘടനകളും ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചത്.

ആഴക്കടലില്‍ നിന്നും ആര്‍ത്തലച്ചുവന്ന സുനാമി രാക്ഷസത്തിരമാലകള്‍ കവര്‍ന്നെടുത്ത ജീവനുകളുടെ പേരിലെ ഫണ്ടില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. ഫണ്ടുകള്‍ ദിനംപ്രതി ഈ പാവങ്ങളുടെ പേരില്‍ അനുവദിക്കുന്നുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തോടെയാണ് പതിനൊന്ന് വര്‍ഷങ്ങള്‍ കടന്നു പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.