Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റമുണ്ടാക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 11:17 pm IST
inErnakulam

കൊച്ചി: കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ മുന്നോട്ടു വരണമെന്നും കരയോഗം നവതി ആഘോഷങ്ങളോടനുബന്ധിച്ച് ‘മാറുന്ന തൊഴില്‍ സംസ്‌കാരം’ എന്ന വിഷയത്തില്‍ ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത ഇന്നത്തെ കൃഷി ഓഫീസുകളെയും കൃഷി ഓഫീസര്‍മാരെയും കൃഷിയിടങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ വിന്യസിക്കണം. ഇന്ധന വിലയില്‍ വലിയ പങ്ക് സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കുകയാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഈ പണത്തിന്റെ ഒരു വിഹിതം കാര്‍ഷിക സബ്‌സിഡിയായി ലഭ്യമാക്കണം. കര്‍ഷകര്‍ക്ക് വലിയ തോതില്‍ സബ്‌സിഡി നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക നമുക്കും പിന്തുടരാന്‍ കഴിയും. സമൂഹത്തിന് സേവനം നല്‍കുന്നവര്‍ക്കെല്ലാം ക്ഷേമനിധിയും നിത്യപെന്‍ഷനും ലഭിക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഭാവിയില്‍ ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചുവരുമ്പോഴുണ്ടാകാനിടയുള്ള ദുരന്തം മുന്നില്‍ കണ്ട് അതിനെ നേരിടാന്‍ സര്‍ക്കാരും സമൂഹവും സജ്ജമാകണമെന്നും ഇതിനായി നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്നും രാമചന്ദ്രന്‍നായര്‍ നിര്‍ദേശിച്ചു.

കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവും നല്‍കാന്‍ സമൂഹവും അധികാരികളും തയ്യാറാകാത്തതാണ് ജനം കൃഷി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ തൊഴിലിനും സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും അംഗീകാരവും വളരെ പ്രധാനപ്പെട്ടതാണ്. ഗള്‍ഫില്‍ കൂലിപ്പണിയെടുക്കുന്നവനും നാട്ടില്‍ കൂലിപ്പണിയെടുക്കുന്നവനും സമൂഹം നല്‍കുന്ന അംഗകാരത്തിന്റെ തോത് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങള്‍ തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് ഐഎന്‍ടിയുസി നേതാവും മുന്‍ എംപിയുമായ എ.സി. ജോസ് അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റുകളോട് സമരം ചെയ്തിരുന്ന തൊഴിലാളികള്‍ ഇന്ന് മാനേജ്‌മെന്റുകളെ സഹായിക്കുകയും മാനേജ്‌മെന്റിന്റെ ഭാഗമായി നില്‍ക്കുകയും ചെയ്യുന്നു. തൊഴിലാളികളും മാനേജ്‌മെന്റുകളും പരസ്പരം മനസിലാകുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. പിന്നോക്ക സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും എ.സി. ജോസ് പറഞ്ഞു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഇന്ന് ഉദ്യോഗമായി മാറിയിരിക്കുകയാണെന്നും തൊഴിലാളി വര്‍ഗം വര്‍ഗപരമായ കടമകള്‍ വിസ്മരിച്ച് ഉടമകള്‍ക്ക് വേണ്ടി വക്കീല്‍പണി ചെയ്യുന്നവരായി മാറുകയാണെന്നും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം പറഞ്ഞു. ഡോ. എം.പി. സുകുമാരന്‍നായര്‍ മോഡറ്ററായി. പി. സകുമാര മേനോന്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.