കോതമംഗലം: നവമാധ്യമങ്ങള്‍ വഴി യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ കോതമംഗലത്ത് അറസ്റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപിലൂടെ പ്രചരിപ്പിച്ചതിനാണ് കാമുകന്‍ കോതമംഗലം രാമല്ലൂര്‍ തടത്തിക്കവല കുമ്പമ്പിള്ളി അരുണ്‍ (27), സുഹൃത്ത് നാളികേഴത്ത് ദീപക് എന്നിവരെ ചേര്‍ത്തല ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന യുവതിയുടെ കാമുകനായിരുന്നു അരുണ്‍. പിന്നീട് ഇവര്‍ പിരിഞ്ഞപ്പോള്‍ യുവതിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയിന്മേല്‍ അന്വേഷണമാരംഭിച്ച പോലീസ് അരുണിന്റെ പക്കല്‍നിന്നും തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ദൃശ്യങ്ങള്‍ കോതമംഗലത്തേയും ചേര്‍ത്തലയിലേയും വിവിധ വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് ദീപക് തന്നെയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചേര്‍ത്തല പോലീസ് കോതമംഗലത്തെത്തി ലാപ്‌ടോപ്, മൊബൈയില്‍ ഉള്‍പ്പടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കോതമംഗലം പോലീസ് സ്‌റ്റേഷനിലും ദീപകിന്റെ പേരില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. സിപിഎം, ഡിവൈഎഫ്‌ഐ തൃക്കാരിയൂര്‍ തടത്തിക്കവല ഭാഗത്തെ പ്രാദേശിക നേതാവാണ് ദീപക്. കഴിഞ്ഞ വര്‍ഷം തൃക്കാരിയൂര്‍ മഹാദേവക്ഷേത ഉത്സവത്തിനിടയില്‍ ദീപകിന്റെ നേതൃത്വത്തില്‍ ക്വാട്ടേഷന്‍ സംഘങ്ങളുമായെത്തിയവര്‍ ക്ഷേത്ര മൈതാനിയില്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു.
















