Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരയോഗം നവതിയാഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:53 pm IST
inErnakulam

കൊച്ചി: ഗവര്‍ണര്‍ പി.സദാശിവം ഭദ്രദീപം തെളിയിച്ചതോടെ എറണാകുളം കരയോഗത്തിന്റെ അഞ്ച് നാള്‍ നീളുന്ന നവതി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സേവന സംഘടനകളിലൊന്നായ എറണാകുളം കരയോഗം 90-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളക്ക് സാക്ഷിയാകാന്‍ നഗരത്തിലെ പൗരപ്രമുഖരുടെ നീണ്ടനിര തന്നെ സന്നിഹിതരായി. എറണാകുളം കരയോഗം നേടിയ വിപുലമായ പൊതുസ്വീകാര്യതയും അംഗീകാരവും കരയോഗം ഭാരവാഹികളും പ്രവര്‍ത്തകരും അര്‍പ്പണ മനസ്സോടെ നിശ്ചയദാര്‍ഢ്യത്തോടും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാറ്റു കൂട്ടുന്നതായി നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ്. നവതി ആഘോഷങ്ങളുടെ മുന്നോടിയായി കരയോഗം പ്രസിഡന്റ് കെ.പി.കെ. മേനോന്‍ രാവിലെ 8.30ന് കരയോഗം അങ്കണത്തില്‍ പതാക ഉയര്‍ത്തി. ജാതി-മത-വര്‍ഗ-ഭാഷാ ഭേദങ്ങളില്ലാതെ എറണാകുളം കരയോഗം സമൂഹത്തിന് നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.

എറണാകുളത്തിന്റെ മതേതര പാരമ്പര്യവും കാഴ്ചപ്പാടും എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ് എറണാകുളം കരയോഗമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. ബാബു പറഞ്ഞു. നഗരത്തില്‍ സ്വാമി ചിന്മയാനന്ദന്റെ പ്രതിമ സ്ഥാപിക്കുമെന്ന കൊച്ചി നഗരസഭയുടെ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് എറണാകുളം കരയോഗം മുന്‍കൈയെടുക്കണമെന്ന് നവതിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ച ചിന്മയമിഷന്റെ കേരളത്തിലെ അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍ദ്ദേശിച്ചു. മന്നത്തു പത്മനാഭന്റെ വാമഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍ എറണാകുളം കരയോഗത്തിന് ഒരു എല്ല് കൂടുതലുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നടന്‍ സുരേഷ് ഗോപി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഈ കരയോഗത്തിനുണ്ട്. കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഹൃദയപൂര്‍വമാണ് പങ്കെടുക്കാറുള്ളതെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നവതി സ്മരണികയായ ‘നവതിക’ കരയോഗം പ്രസിഡന്റ് കെ.പി.കെ. മേനോന് ആദ്യ പ്രതി നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കരയോഗത്തിന്റെ ഫോട്ടോ പ്രദര്‍ശനം ഓര്‍മചിത്രങ്ങള്‍ ഗവര്‍ണറും സുരേഷ് ഗോപിയും വീക്ഷിച്ചു. ഉച്ചയ്‌ക്കുശേഷം നടന്ന ചടങ്ങില്‍ 84 മുതല്‍ 98 വയസ്സുവരെയുള്ള മുതിര്‍ന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. ചടങ്ങ് റിട്ട.ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.കെ. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍(വേണു), വി.പി. മധുസൂദനന്‍, എല്‍.കെ. കൃഷ്ണന്‍കുട്ടി, ഡോ.എ. രാമചന്ദ്രന്‍, സിനി ആര്‍ട്ടിസ്റ്റ് കെ.ജി. ജനാര്‍ദ്ദനന്‍, കാര്‍ട്ടൂണിസ്റ്റ് ടി.വി.ജി. മേനോന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം ടിഡിഎം ഹാള്‍ ഗംഗയില്‍ നടന്ന കുടുക്ക വീണ കച്ചേരിയും മിഴാവ് തായമ്പകയും ആഘോഷചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. ഇന്ന് രാവിലെ 10ന് നടക്കുന്ന നവരത്‌ന അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കെ.വി.തോമസ് എംപി, എം.എ. ബേബി എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും. ടിഡിഎം കൃഷ്ണയില്‍ രാവിലെ 10 മണിക്ക് ദൃശ്യകല ‘കുരുത്തോല പണിക്കൂടവും’ മറ്റൊരു വേദിയില്‍ യുവജനങ്ങള്‍ക്ക് വേണ്ടി കവിതാപാരായണവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്‌ക്ക് 2 മണിക്ക് മതം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാര്‍ റിട്ട.ജസ്റ്റിസ് ആര്‍.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും.

അഡ്വ.എം.ആര്‍.രാജേന്ദ്രന്‍ നായര്‍, ഡോ.മുരളി വല്ലഭന്‍, സ്വാമി ചിദാനന്ദപുരി, ഫാദര്‍ പോള്‍ തേലക്കാട്ട്, നിലമ്പൂര്‍ റഹ്മത്തുള്ള കാസിമി മൂത്തേടം തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് നളചരിതം ഒന്നാം ദിവസം കഥകളി ഉണ്ടായിരിക്കുന്നതാണ്. കരയോഗത്തിന്റെ ഫോട്ടോ പ്രദര്‍ശനം ഓര്‍മചിത്രങ്ങള്‍ എല്ലാ ദിവസവും രാവിലെ 10.00 മണി മുതല്‍ രാത്രി 8 മണി വരെ ഉണ്ടായിരിക്കും. ഫോട്ടോ പ്രദര്‍ശനം 25-ാം തീയതി സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.