Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശരണരെ ഭഗവാന്‍ കൈവിടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:22 pm IST
inSamskriti

അങ്ങനെ ഒരിക്കല്‍ യാത്രാമധ്യേ അഴുത കയറിത്തുടങ്ങിയപ്പോള്‍ പാതയ്‌ക്കരുകില്‍ ഒരു അയ്യപ്പന്‍ കിടന്നു നിരങ്ങുന്നു. ആജാനബാഹു, സുഭഗന്‍. രണ്ടു കാലിലും ചേര്‍ത്തലയില്‍ പണ്ടു കണ്ടിരുന്നപോലെ പൊരിക്കാലുപോലെ നീര്. ഞങ്ങള്‍ അടുത്തെത്തിയപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.

അച്ഛന്റെ അടുത്ത സുഹൃത്തായ അന്നത്തെ പോലീസിലെ അസി.സൂപ്രണ്ട് കരുണാകരന്‍ കര്‍ത്താ. പ്രസിദ്ധ കൊള്ളത്തലവനായ ജംബുലിംഗത്തിനെ ഒറ്റയ്‌ക്കുചെന്ന് വിലങ്ങുവെച്ച പരാക്രമി. ഞങ്ങളെ കണ്ടപ്പോള്‍ ഞെരങ്ങല്‍ രോദനമായി. മുറവിളിയായി: ‘അയ്യപ്പോ!’ എത്ര പേരെ ഈ കാലുകൊണ്ട് ഞാന്‍ ചവുട്ടിയിട്ടുണ്ട്.

ഭഗവാനെ! സമസ്താപരാധം ക്ഷമിക്കേണമെ! അതാരാണെന്ന് ഞാന്‍ അമ്മാവനെ പറഞ്ഞുമനസ്സിലാക്കി. ഞങ്ങളെല്ലാവരും കെട്ടിറക്കി. അടുപ്പുകൂട്ടി വെള്ളം ചൂടാക്കി ഒരു കഞ്ഞികുടിയുടെ വട്ടമായി.

കര്‍ത്താ തിരുവനന്തപുരത്തുനിന്നുള്ള ഒരു സംഘത്തിലാണ്. വഴിയില്‍വെച്ച് നടക്കാന്‍ വയ്യാതായപ്പോള്‍ അക്ഷമരായ കൂട്ടുകാരോട് നടക്കാന്‍ പറഞ്ഞശേഷം അദ്ദേഹം കിടപ്പ് ആരംഭിച്ചതാണ്. ഈ സമയം ഞങ്ങളുടെ കൂട്ടത്തില്‍ അരവൈദ്യനായ ഒരയ്യപ്പനും ഉണ്ടായിരുന്നു. ആട്ടിയ നെയ്യ് അല്‍പ്പം കിട്ടിയിരുന്നെങ്കില്‍ അയ്യപ്പന്റെ കാലിലൊന്ന് ചൂടുകൊടുക്കാമായിരുന്നു എന്നദ്ദേഹം പറഞ്ഞു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ പ്രായം ചെന്ന ഒരയ്യപ്പന്‍ ഞങ്ങള്‍ക്കെതിരെ വരുന്നു. കഴുത്തില്‍ നിറയെ രുദ്രാക്ഷം. തലയില്‍ ചുവന്ന തുണികൊണ്ട് പൊതിഞ്ഞ കെട്ട്. കയ്യില്‍ അനേകം മോതിരമിട്ട ഒരു ചൂരല്‍.

”ആടിയ നെയ്യ് വേണോ? ഇതാ.”

ഒരു ടിന്‍ നിറയെ ആടിയ നെയ്യ് വൈദ്യന്‍ അയ്യപ്പനെ ഏല്‍പ്പിച്ചു. ഇതിനിടെ ചൂടുവെള്ളം തയ്യാറായി. എല്ലാവരുംകൂടി കര്‍ത്താവിന്റെ ശുശ്രൂഷയിലായി. അദ്ദേഹത്തിന്റെ വേദന കുറഞ്ഞു. രക്തം കാലിലോടിത്തുടങ്ങി. നടക്കാമെന്നദ്ദേഹം പറഞ്ഞു. കഞ്ഞിവിളമ്പി എല്ലാവരും കഴിച്ചു. ഇതിനിടെ നെയ്യ് കൊണ്ടുവന്ന അയ്യപ്പനെ നോക്കിയപ്പോള്‍ കാണാനില്ല.

അക്കാലത്ത് ഇന്നത്തെപ്പോലെ തോന്നുന്നദിവസം മലയില്‍ പോകുകയും ഇഷ്ടംപോലെ മടങ്ങുകയും ചെയ്യുന്ന പതിവില്ല. മകരവിളക്ക് സമയത്ത് മല കയറും. വിളക്കു കഴിഞ്ഞ് മടങ്ങും. അതിനാല്‍ മല കയറുമ്പോള്‍ എതിരെ അയ്യപ്പന്മാര്‍ മടങ്ങിവരുന്നത് കാണാറില്ല. ഈ അയ്യപ്പന്‍ എവിടെനിന്നുവന്നു? എവിടെപ്പോയി? ഇവയിന്നും ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. അങ്ങനെ ഞങ്ങള്‍ കര്‍ത്തായെ പമ്പയിലെ ക്യാമ്പിലെത്തിച്ചു.

ഇതിനിടെ സര്‍ സി.പി.രാമസ്വാമി അയ്യരുമായി തെറ്റിയ കര്‍ത്തായെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ സമയം ജയില്‍ സൂപ്രണ്ടായിരുന്ന അദ്ദേഹം വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ഉത്തരവ് കൊണ്ടുചെന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

കര്‍ത്തായെപ്പറ്റി ആര്‍ക്കും ഒരു വിവരമില്ല. അക്കാലത്ത് രണ്ടുമാസത്തിലൊരിക്കല്‍ മേല്‍ശാന്തിയും സംഘവും പൂജയ്‌ക്കായി പോകാറുണ്ടായിരുന്നു. അടുത്ത പൂജയ്‌ക്ക് ഇവര്‍ എത്തിയപ്പോള്‍ താടി നീട്ടി ഭസ്മം പൂശി ക്ഷേത്രമണ്ഡപത്തിലിരുന്ന് ജപിക്കുന്ന കര്‍ത്തായെ ആണ് കാണാന്‍ കഴിഞ്ഞത്.

മേല്‍ശാന്തി മടങ്ങിവന്നപ്പോഴാണ് തിരുവനന്തപുരത്തുകാര്‍ക്ക് കര്‍ത്താവ് എവിടെയുണ്ടെന്ന് മനസ്സിലായത്. അപ്പോഴേക്കും സത്യാവസ്ഥ അറിഞ്ഞ സിപി സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു. അങ്ങനെ റദ്ദാക്കല്‍ ഉത്തരവ് പ്രത്യേക സന്ദേശവാഹകന്‍ വഴിയാണ് കര്‍ത്താവിനെത്തിച്ചുകൊടുത്തത്.

വിരമിച്ചശേഷം ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു ഭജനമഠം കെട്ടി മരിക്കുന്നതുവരെ അയ്യപ്പനെ ഭജിച്ച് അദ്ദേഹം ജീവിത സായൂജ്യം നേടി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.