വാഷിംഗ്ടണ്‍: പാരിസ്, കാലിഫോര്‍ണിയ ഭീകരാക്രമണങ്ങള്‍ കൂടിയായതോടെ അമേരിക്കയില്‍ മുസ്ലിങ്ങള്‍ക്കും മുസ്ലിം ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ മൂന്നു മടങ്ങായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇത്തരം ഒരു ഡസന്‍ സംഭവമെങ്കിലും നടന്നിട്ടുണ്ട്.
മസ്ജിദുകള്‍ ആക്രമിക്കുക, ഇസ്ലാമിക വേഷമണിഞ്ഞവരെ ആക്രമിക്കുക, വെടിവയ്‌ക്കുക, വധഭീഷണി മുഴക്കുക, മുസഌങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെ ഭീഷണി തുടങ്ങിയവ നിര്‍ബാധം നടക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബഌക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ മുസ്‌ളീം വിരുദ്ധ പരാമര്‍ശം തന്നെ ഇതിന് ഉദാഹരമാണ്.
നവംബര്‍ 13ന് പാരീസില്‍ ഭീകരാക്രമണം നടന്ന ശേഷം അമേരിക്കയില്‍ 38 മുസഌം വിരുദ്ധ ആക്രമണങ്ങളാണ് നടന്നത്.ഈ മാസം രണ്ടിന് സാന്‍ ബെര്‍നാര്‍ഡിനോയില്‍ നടന്ന ഭീകരാക്രമണ ശേഷം രണ്ടാഴ്ചക്കുള്ളില്‍ മുസഌീങ്ങള്‍ക്ക് എതിരെ 18 ആക്രമണങ്ങളാണ് ഉണ്ടായത്.
















