മട്ടാഞ്ചേരി: അടുത്തവരവില്‍ കൊച്ചിയിലെ ഗുജറാത്തി കേന്ദ്രം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി ഗുജറാത്തിയായ ഭരത് .എന്‍. ഖോന പറഞ്ഞു. കൊച്ചിയിലെ വടക്കേയിന്ത്യന്‍ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. കൊച്ചി നാവിക സേനാ വിമാനത്താവളത്തിലാണ് ഗുജറാത്തി സമാജ അംഗങ്ങളുമായി നരേന്ദ്ര മോദി കുശലന്വേഷണം നടത്തിയത്. പ്രധാനമന്ത്രിയായശേഷം ആദ്യമായി കൊച്ചിയിലെത്തിയ മോദി ഗുജറാത്തികളുമായി ഗുജറാത്തിഭാഷയിലാണ് സൗഹൃദസംഭാഷണം നടത്തിയത്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഏറെ ആനന്ദകരമായിരുന്നുവെന്ന് കെപ്ര വെളിച്ചെണ്ണ വ്യാപാരിയായ ഭരത് ഖോനയും, മുന്‍നിര കുരുമുളക് കയറ്റുമതിക്കാരനായ കിഷോര്‍ ശ്യാംജിയും പറഞ്ഞു.
















