Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട്: അനിശ്ചിതത്വം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 03:15 pm IST
inKasargod

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം കണക്കിലെടുത്ത് രാജിവെച്ച വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടുമാര്‍ക്ക് പകരം പ്രസിഡണ്ടുമാരെ നിയമിച്ചപ്പോഴും പുല്ലൂര്‍ പെരിയയില്‍ പുതിയ മണ്ഡലം പ്രസിഡണ്ടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിരവധി പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും നേതാക്കള്‍ക്കിടയിലുള്ള അനൈക്യം കാരണമാണ് തീരുമാനം വൈകുന്നത്. ഗ്രപ്പുകള്‍ തമ്മില്‍ സമവായത്തിലെത്താത്തതാണ് പ്രസിഡണ്ട് പ്രഖ്യാപനം വൈകുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു.

മണ്ഡലം പ്രസിഡണ്ടായിരുന്ന അഡ്വ. എം.കെ.ബാബുരാജ് പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. എ ഗ്രൂപ്പ് നോമിനിയായാണ് അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്തെത്തിയത്. എന്നാല്‍ എ വിഭാഗത്തിലെ വലിയൊരു വിഭാഗം തന്നെ ബാബുരാജിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി കാട്ടിയിരുന്നു. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണേറ്റു വാങ്ങിയത്. ചില സാമുദായിക സംഘടനാ പ്രവര്‍ത്തനത്തിന് പ്രാമുഖ്യം നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു. ഇത് പല കേന്ദ്രങ്ങളിലും തിരിച്ചടിക്ക് കാരണമായി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ഭരണം പിടിച്ചെടുക്കുന്നതിന് നേതൃത്വം വഹിച്ച ടി.രാമകൃഷ്ണനെ വീണ്ടും മണ്ഡലം പ്രസിഡണ്ടാക്കണമെന്ന് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം സി.രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വി.കണ്ണന്‍, സി.കെ.അരവിന്ദന്‍ എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പക്ഷെ ചര്‍ച്ചകളില്‍ ഏകരൂപം കൈവരിച്ച് ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും സാധിക്കുന്നില്ല.

അതിനിടെ പെരിയ ടൗണ്‍ വാര്‍ഡ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍ നായരെ പ്രസിഡണ്ടാക്കണമെന്ന് പി.ഗംഗാധരന്‍നായര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ട്. ജനാതിപത്യ രീതിയില്‍ മണ്ഡലം പ്രസിഡണ്ടുമാരെ തീരുമാനിക്കണമെന്ന കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്റെ വ്യക്തമായ നിര്‍ദ്ദേശം ഉള്ളതിനാല്‍ ഗംഗാധരന്‍ നായര്‍ മുന്നോട്ട് വെച്ച പേര് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പരസ്യമായി പറഞ്ഞു കഴിഞ്ഞു. മണ്ഡലം പ്രസിഡണ്ട് സ്ഥാനം എ വിഭാഗത്തിനായതിനാല്‍ ബാലകൃഷ്ണന് സാധ്യത ഏറെയുണ്ട്. പക്ഷെ ഐ വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ മണ്ഡലം പ്രസിഡണ്ടിന്റെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തത് ജില്ലാ നേതൃത്വത്തിന്റെ പരാജയമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. എ വിഭാഗത്തിന് അവകാശപ്പെട്ട പ്രസിഡണ്ട് സ്ഥാനം നല്‍കിയില്ലെങ്കില്‍ ഒരു വിഭാഗം രാജിവെക്കുമെന്ന് ഭീഷണിമുഴക്കിയതായും സൂചനയുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള അനിശ്ചിതത്വം തുടരുന്നതിലും ഏകാധിപത്യ രീതിയില്‍ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തിനെതിരായി ഒരു വിഭാഗം നേതാക്കള്‍ കെപിസിസിയെ സമീപിക്കാനൊരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തിന്റെ പേരില്‍ പുല്ലൂര്‍ പെരിയയില്‍ പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന സൂചനകളാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലയിലെ പല പ്രദേശങ്ങളിലായി പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട് വന്ന അമര്‍ഷങ്ങള്‍ മറ നീക്കി പുറത്ത് വരുന്നതാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്തതില്‍ മൂതിര്‍ന്ന പല നേതാക്കളും ജില്ലാ നേതൃത്വത്തിനെതിരായി അമര്‍ഷം പ്രകടിപ്പിച്ചു കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

Travel

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.