കൊച്ചി: സൗത്ത് കാഞ്ഞങ്ങാട് ജിവിഎച്ച്എസ്എസ് ഫഌഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന 60ാമത് സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം കിരീടം എറണാകുളം നിലനിര്‍ത്തി. ഫൈനലില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് താരങ്ങളുടെ മികവില്‍ കോഴിക്കോടിനെയാണ് എറണാകുളം തോല്‍പ്പിച്ചത്. സ്‌കോര്‍: 54-38. 12 പോയിന്റുകള്‍ നേടിയ ബേസില്‍ ഫിലിപ്പാണ് എറണാകുളത്തിന്റെ ടോപ് സ്‌കോറര്‍. കോട്ടയത്തെ തോല്‍പ്പിച്ച (46-32) തിരുവനന്തപുരത്തിനാണ് മൂന്നാം സ്ഥാനം. തിങ്കളാഴ്‌ച്ച രാത്രി നടന്ന സെമിഫൈനലില്‍ തിരുവനന്തപുരത്തെ 49-45ന് തോല്‍പ്പിച്ചാണ് നിലവിലെ ജേതാക്കളായ എറണാകുളം ഫൈനലില്‍ കടന്നത്. വനിത വിഭാഗത്തില്‍ തിരുവനന്തപുരം ജേതാക്കളായി.
















