കൊച്ചി: ഹൈക്കോടതി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരെ ഇംപോസിഷന്‍ എഴുതിപ്പിച്ചു. ജസ്റ്റിസ് പി.ഡി. രാജനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസ് ഓഫിസര്‍മാരായ സതീഷ് ബാബു, രാജീവ് നാഥ് എന്നിവരെ ഹൈക്കോടതിയില്‍ വിളിച്ചു വരുത്തി ഇംപോസിഷന്‍ നല്‍കിയത്. ഉച്ചവരെ കോടതി മുറിയില്‍ നിര്‍ത്തിയ ശേഷം പോലീസ് മാനുവലിലെ പോലീസിന്റെ കമടകള്‍ എന്ന ഭാഗം പകര്‍ത്തിയെഴുതിക്കുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് കോടതി പിരിയുന്നത് വരെ നിര്‍ത്തിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനത്തില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രദര്‍ശനത്തിനെത്തിയ തന്നോട് പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ജസ്റ്റീസിന്റെ പരാതി. എന്നാല്‍ ഇത് തെറ്റാണെന്ന് പോലീസുകാരും പറയുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















