കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ് ഡെസ്‌ക് തുറന്നു. വിമാനത്താവളത്തിന്റെ ആഭ്യന്തര അറൈവല്‍ ഭാഗത്താണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയ്യില്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ഡിജിഎംമാരായ ദിനേഷ് കുമാര്‍.സി, ജയരാജന്‍.വി, പോള്‍ കോച്ചേരില്‍, അജിത് കുമാര്‍ .സി.വി, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് ശിശിര്‍ കുമാര്‍ ഗുപ്ത, ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജര്‍ കെ.സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമലയിലെ വിവിധ പ്രസാദങ്ങള്‍ക്കുള്ള കൂപ്പണുകള്‍ ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാണ്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടുമണിവരെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
















