Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീചക്ര നവാവരണ പൂജക്ക് തൃക്കൈപ്പറ്റ മഹാക്ഷേത്രം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 12:08 pm IST
in Kozhikode

കോഴിക്കോട്: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പൊന്നങ്കോട്ടുകുന്ന് ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രം ഉത്തര കേരളത്തില്‍ അത്യപൂര്‍വ്വമായി നടക്കുന്ന ശ്രീചക്ര നവാവരണ പൂജക്ക് വേദിയാകുന്നു. പൂജക്കുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. 24 ന് നടക്കുന്ന ശ്രീചക്ര നവാവരണ പൂജയ്‌ക്കുള്ള മേരുവും നിലവിളക്കും 15 ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. 15 മുതല്‍ 24 വരെ ആദ്ധ്യാത്മിക പ്രഭാഷണം, കലാപരിപാടികള്‍, സാസ്‌ക്കാരിക സമ്മേളനം എന്നിവ നടക്കും. 21,22,23, തിയ്യതികളില്‍ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്‍ശന ഹോമം, ഭഗവതിസേവ എന്നിവ നടക്കും.

കോഴിക്കോട് നഗരാതിര്‍ത്തിയില്‍ ദേശീയ പാത ബൈപാസിനടുത്ത്, നെല്ലിക്കോട്, കോവൂര്‍, പാലാഴി ദേശങ്ങള്‍ സന്ധിക്കുന്ന പൊന്നങ്കോടുകുന്നില്‍ സൈബര്‍ പാര്‍ക്കിനു സമീപം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്നതും നൂറ്റാണ്ടുകളായി നശിച്ചു കിടക്കുന്നതുമായ ഈ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീചക്രപൂജക്ക് ഇവിടം വേദിയാകുന്നത്. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പടിഞ്ഞാറെമന പത്മനാഭന്‍ നമ്പൂതിരിപ്പാടാണ് പൂജക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. കേരളീയ പൂജാ-തന്ത്രവിധിക്കനുസരിച്ച് ചിട്ടപ്പെടുത്തി, നൃത്തം, സംഗീതം,വാദ്യം എന്നിവ സഹിതം വിവിധതരം പായസങ്ങള്‍, 28 തരം വിശിഷ്ട നിവേദ്യങ്ങള്‍ എന്നിവയോടെയാണ് പൂജ നടത്തുന്നത്.

പൂജക്കുവേണ്ടി ചെന്നൈയില്‍ പ്രത്യേകം നിര്‍മ്മിച്ച ശ്രീചക്രത്തിന്റെ ത്രിമാനരൂപമായ മേരു കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പയ്യന്നൂര്‍ കുഞ്ഞിമംഗലം മൂശാരികോവിലില്‍ നിര്‍മ്മിച്ച നിലവിളക്ക് മാടായിക്കാവില്‍ നിന്നും രഥയാത്രയായി കൊണ്ട് വരും.

പ്രധാന ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനും സ്വീകരണത്തിനും ശേഷം മേരുവും നിലവിളക്കും 15 ന് വൈകുന്നേരം ശ്രീതൃക്കൈപ്പറ്റ മഹാക്ഷേത്രത്തിലെത്തിച്ചേരും. ശ്രീചക്ര പൂജാസങ്കേതത്തില്‍ എത്തിച്ചേരുന്ന മേരുചക്രവും നിലവിളക്കും ചിദാനന്ദപുരിസ്വാമികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് സ്വാമി പ്രഭാഷണം നടത്തും. 16 മുതല്‍ 23 വരെ വൈകുന്നേരങ്ങളില്‍ എല്‍. ഗീരീഷ് കുമാര്‍, ഡോ.സി. കൃഷ്ണന്‍ നമ്പൂതിരി, ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍, ഡോ. പ്രിയദര്‍ശന്‍ ലാല്‍, പട്ടയില്‍ പ്രഭാകരന്‍, എ.കെ.ബി.നായര്‍ ഡോ. എം.ജി.ശശിഭൂഷണ്‍ മുതലായവര്‍ പ്രഭാഷണം നടത്തും. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍, ഭജന എന്നിവയും ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ശ്രീചക്രപൂജ ദിവസം പ്രസാദ ഊട്ടും മറ്റ് ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും ലഘുഭക്ഷണവുമുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്തുന്നുണ്ട്.

ശ്രീചക്രപൂജയുടെ അനുബന്ധമായ പരിപാടികളുടെയും സുഗമവും വിജയകരവുമായ നടത്തിപ്പിനു വേണ്ടി വിവിധ സന്യാസിമഠങ്ങളിലെ സ്വാമിമാര്‍, പ്രമുഖ രാഷ്‌ട്രീയ- സാംസ് കാരിക നേതാക്കള്‍, പൗരപ്രമുഖര്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ബി.ഗിരിരാജന്‍ ചെയര്‍ മാനും അങ്കത്തില്‍ അജയ്‌കുമാര്‍ വര്‍ക്കിംഗ് ചെയര്‍ മാനും വയലക്കര അനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറും വേണുഗോപാലന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സമിതിയാണ് ശ്രീചക്ര നവാവരണ പൂജയ്‌ക്ക് നേതൃത്വം നല്‍കുന്നത്. എ.കെ.ബി.നായര്‍ ചെയര്‍മാനും കെ.വിശ്വനാഥക്കുറുപ്പ് പ്രസിഡന്റും കെ. മുരളീധരന്‍ ജനറല്‍ സെക്രട്ടറിയുമായ ജീര്‍ണ്ണോദ്ധാരണ നവീകരണസമിതിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.