പ്രധാനമന്ത്രി ആകുന്നതിനു മുന്‍പു ശിവഗിരിയില്‍ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയുടെ ചടങ്ങില്‍ പങ്കെടുക്കാതെ കേരളത്തിലെ മന്ത്രിമാരും ഇടതു-വലത് രാഷ്‌ട്രീയ നേതാക്കളും അയിത്തം കല്‍പ്പിച്ചു. പിന്നെ എറണാകുളത്ത് കെപിഎംഎസിന്റെ കായല്‍ സമ്മേളനത്തിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മോദിയെ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന കൊച്ചി മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടോണി ചമ്മിണി ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് അപമാനിച്ചു.
പിന്നീട് അദ്ദേഹം പ്രധാനമന്ത്രി ആയതിനുശേഷം സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണമുണ്ടായിട്ടും ചാണ്ടിച്ചായന്‍ പോയില്ല. എന്നാല്‍ അടുത്തിടെ ബിഹാറില്‍ നീതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞയ്‌ക്ക് കുടുംബസമേതം പോയി ചാണ്ടിച്ചായന്‍ കരുത്തു തെളിയിച്ചു.. കാലം ഇവരെയെല്ലാം ഇന്ന് മോദിജിയുടെ അടുക്കല്‍ എത്തിച്ചു.. അതാണ്…
കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയിലും തൃശ്ശൂരില്‍ ബിജെപി പൊതുയോഗത്തിലുമാണ്.. ഇത് രണ്ടും കേരള സര്‍ക്കാര്‍ പരിപാടിയല്ല.. പ്രോട്ടോക്കോളിന്റെയും ആവശ്യമില്ല, ഉമ്മന്‍ചാണ്ടിയുടേയും ആവശ്യമില്ല.. പരിപാടികള്‍ വിജയിപ്പിക്കാനുള്ള ശക്തി സംഘപരിവാറിനും എസ്എന്‍ഡിപിക്കും ഉണ്ട്.. കൊടിയേറ്റ് ഞങ്ങള്‍ നടത്തിയെങ്കില്‍ ഉല്‍സവവും നടത്താന്‍ ഞങ്ങള്‍ക്കറിയാം.. പ്രധാനമന്ത്രിക്ക് മലയാളമണ്ണിലേക്ക് സുസ്വാഗതം. ജയ് ഭാരത് മാതാ.
ബിനുലാല്‍ ശബരി
















