വൃശ്ചികത്തിലെ പുണ്യവൃതവുമായി ശബരിഗിരീശനെ ദര്‍ശിയ്ക്കുവാന്‍ മാലധരിയ്ക്കുന്ന അയ്യപ്പന്മാര്ക്ക്്അന്നദാനം നല്‍കുക എന്നത് മഹത്തായ കാര്യമായിട്ടാണ് ഏവരും കരുതുന്നത്. സ്വാമിമാരെല്ലാവരും ഒരുനാട്ടില്‍ നിന്ന് കെട്ടുനിറച്ച് കൂട്ടമായിട്ടാണ് മലയ്ക്ക് പോയിരുന്നത്. നടന്ന്പോയിരുന്ന അക്കാലത്ത് ഓരോതാവളങ്ങളിലും ഭക്ഷണം വച്ച് കഴിച്ച് ക്ഷേത്രദര്‍ശനം നടത്തിയാണ് യാത്ര.
സ്വാമിമാര്‍ക്കെല്ലാം വിവിധ ക്ഷേത്രങ്ങളില്‍ ഭക്ഷണം നല്കുന്ന പതിവ് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. വീടുകളില്‍ അയ്യപ്പന് പാട്ടുനടത്തി നാട്ടുകാര്‍ക്കും സ്വാമിമാര്‍ക്കും ഭക്ഷണം നല്‍കുന്നത് ഇന്നും പലനാടുകളിലും ഉണ്ട്. അയ്യപ്പന് താല്‍ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് വേണ്ട വിധത്തില്‍ ഭക്തന്മാരെ ക്ഷണിച്ചുകൊണ്ട് കൂട്ടശരണം വിളിയോടെ അടുത്തുള്ള ക്ഷേത്രങ്ങളില്‍ നിന്ന് താലം വരവ് നടത്തി ദീപാരാധനയോടെ ആരംഭിയ്ക്കുന്നു.
പൂജാദികള്‍ നടക്കുമ്പോള്‍ ശാസ്താവിന്റെ ചരിതം പാടുന്ന അയ്യപ്പന് പാട്ട് അഥവാശാസ്താം പാട്ട് ഇതോടൊപ്പം നടത്തും.
അയ്യപ്പന്റെ ജനനം പാടുമ്പോള്‍ കര്‍പ്പൂരം കത്തിക്കുകയും ശരണം വിളിയും വെടിക്കട്ടും ഈമുഹൂര്ത്തത്തില് പതിവുണ്ട്. ഇതേതുടര്‍ന്ന് എതിരേല്‍പ്പ് എന്നഭക്തി പൂര്‍വ്വമായ ചടങ്ങും ഇതിന്റെ പ്രത്യേകതയാണ്. ആഴിപൂജയും സ്വാമിമാരെല്ലാം അതിനു പ്രദക്ഷിണം വച്ചശേഷം ഭക്തിയോടെ അഗ്നിയില്‍ നൃത്തം വയ്ക്കുകയും കൈകൊണ്ട് കോരിയെടുക്കുകയും ചെയ്യും. അതീവഭക്തിയാലാണ് നൃത്തം വൈക്കുന്നത്. സ്വാമി ഈസമയം ഓരോരുത്തരേയും വിളിച്ച് ഉപദേശങ്ങള്‍ നടത്തുകയും പതിവാണ്. വാവരും അയ്യപ്പനുമായി നടത്തുന്ന വാവരങ്കം അയ്യപ്പന് പാട്ടിലെ ആകര്‍ഷണീയമായ ഘടകം തന്നെയാണ്. കെട്ടുനിറച്ച് അയ്യപ്പന് പാട്ടിനുശേഷം സന്നിധാനത്തേയ്ക്ക് സംഘമായി ശരണഘോഷത്തോടെ നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: