കൊല്ലം: സേഫ് കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, സോഡാനിര്‍മാണ യൂണിറ്റുകള്‍, ഐസ് ഫാക്ടറികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഇവയില്‍ 114 ഹോട്ടലുകള്‍, 10 കൂള്‍ബാറുകള്‍, 36 ബേക്കറികള്‍, മൂന്ന് കാറ്ററിംഗ് സെന്റര്‍, അഞ്ച് സോഡാനിര്‍മാണ യൂണിറ്റുകള്‍, ഒരു ഐസ് ഫാക്ടറി, ഭക്ഷണം കൈകാര്യം ചെയ്യുന്ന 14 മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും കൊതുകിന്റെ ഉറവിടങ്ങള്‍ കാണപ്പെട്ടതിനും മാലിന്യം ശരിയായി സംസ്‌കരിക്കാത്തതിനും ഓടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജലസ്രോതസുകള്‍ മലിനമാക്കിയതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. പരിശോധനക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.വി.ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒ ഡോ.ജയശങ്കര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















