കൊല്ലം: കുഞ്ഞുമനസും വലിയ ശരീരവും എന്ന് തമാശക്ക് പറയുന്ന ന്യൂജനറേഷന് തലമുറയുടെ കാര്യം ഇത്തിരി കുഴപ്പം തന്നെ. വലിയ മസിലുകള്‍ ഉണ്ടാക്കാന്‍ പാടുപെടേണ്ട കാര്യമില്ലെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ജില്ലയിലെ ഒട്ടുമിക്ക ജിംനേഷ്യങ്ങളും. യുവതലമുറയുടെ കാര്യം ഇത്തിരി കുഴപ്പത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ജിംനേഷ്യം കേന്ദ്രങ്ങളില്‍ രഹസ്യമായി നടക്കുന്നത്.
ശാരീരക വളര്‍ച്ചക്ക് വേണ്ടി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇവിടങ്ങളില്‍ പതിവാകുകയാണ്. ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന മയക്കുമരുന്നുകളാണ് ഇവിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നത് വാസ്ത വം. ലഹരിയുടെ കാഠിന്യത്തില്‍ കൂടുതല്‍ ശാരീരികക്ഷമത കൈവരിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നത്. സ്വാഭാവിക വളര്‍ച്ചയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ ഇവരുടെ ശാരീരകവളര്ച്ച കൂടുകയാണ്.
അതേസമയം ഇത് വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നം വളരെ ഗുരുതരമാണ്. ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദനസംഹാരികളടക്കമാണ് ജിംനേഷ്യങ്ങളിലെത്തുന്ന യുവതലമുറക്ക് നല്‍കുന്നതത്രെ. നിശ്ചിതതുകയാണ് ഇതിനായി ഇവര്‍ യുവാക്കളില്‍ നിന്നും ഈടാക്കുന്നത്.
രാവിലെ എട്ടുമണിക്ക് ശേഷവും രാത്രി എട്ടുമണിക്ക് ശേഷവും ജിംനേഷ്യത്തിലെത്തുന്നവരാണ് കൂടുതലായി ഇത്തരം ലഹരിവസ്തുക്കളുടെ ഉപഭോക്താക്കള്‍. പെട്ടെന്ന് ആരുമെത്തി പരിശോധിക്കില്ല എന്ന ഘടകത്തിലാണ് ഇത്തരം സംഘങ്ങള്‍ ജിംനേഷ്യങ്ങള്‍ മറയാക്കി പ്രവര്‍ത്തിക്കുന്നത്.
പ്രോട്ടീന്‍ പൗഡറുകള്‍ എന്നപേരിലും ശാരീരിക വളര്‍ച്ചക്കുവേണ്ടി ചില ഗുളികളും ജിംനേഷ്യങ്ങളില്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഇത്തരത്തിലുള്ള ലഹരിവിനിയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നം ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ദൈനംദിനം ഇത്തരം മാര്‍ഗങ്ങളിലുടെ വ്യായാമം നടത്തുന്നവര്‍ക്ക് 40-50 വയസിനുള്ളില്‍ ശരീരം പൂര്‍ണമായും നശിക്കുമെന്നും എല്ലുകളടക്കം പൊടിയുവാന്‍ തുടങ്ങുമെന്നും കായികശേഷി പൂര്‍ണ്ണമായും നശിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബോഡി ബില്‍ഡേഴ്സില്‍ പലരും ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്പ്പെട്ടവരാണെന്നും ഇവര്‍ ഉദാഹരണം സഹിതം വ്യക്തമാക്കുന്നുണ്ട്. കര്‍ശനമായ നിയന്ത്രണവും പരിശോധനയും ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: