കുറ്റിയാടി: വേളം പൂളക്കൂലില്‍ ഭക്തജനങ്ങളെ മര്‍ദ്ദിച്ച പോലീസിന്റെ നടപടിയില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. ചിറക്കല്‍ പരദേവതാ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പോലീസ് എടുത്തുകൊണ്ടുപോകുന്നതില് പ്രതിഷേധിച്ച ഭക്തജനങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കുറ്റിയാടി എംഎല്‍എ കെ.കെ. ലതികയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ വടകര തഹസില്‍ദാര്‍ കെ. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിഗ്രഹം കണ്ടെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്താനും കാവ് ഉള്‍പ്പെടുന്ന സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാനുമായി ഉപസമിതി രൂപീകരിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കാവിനടുത്ത് പറമ്പില്‍ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികള്‍ നാഗകന്യക, നാഗയക്ഷി എന്നീ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചത ിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. അയ്യപ്പ ഭക്തന്മാരടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതേ പറമ്പില്‍ നിന്ന് ഗണപതിയുടെ വിഗ്രഹവും പീഠവും ലഭിച്ചിട്ടുണ്ട്. കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍കുട്ടിയും എസ്.ഐ സായൂജ് കുമാറും അടങ്ങുന്ന സംഘമാണ് ഭക്തജനങ്ങളെ മര്‍ദ്ദിച്ചത്.
വേളത്ത് വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അകാരണമായി ഭക്തജനങ്ങളെ തല്ലിച്ചതച്ച പോലീസ് നടപടി ബിജെപി പ്രതിഷേധിച്ചു. ടി.കെ. രാജന്, പി.പി. ഷാജു, കെ.സി. സുധീര്‍രാജ്, കെ.എം. രാജന് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: