കൊച്ചി: ഡെമുട്രെയിന് അങ്കമാലിക്ക് നീട്ടണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമായി. തൃപ്പൂണിത്തുറ – ആലുവ ഡെമുട്രെയിന് സര്‍വ്വീസ് ഇന്ന് രാവിലെ മുതല്‍ പിറവത്തിനും അങ്കമാലിക്കുമിടയില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ ഓള് കേരള റെയില്‍വെ യൂസേഴ്സ് അസോസിയേഷന് അങ്കമാലി യൂണിറ്റ് ഭാരവാഹികളെ അറിയിച്ചു.
ഇന്നലെവരെ രാവിലെ 8.50ന് ആലുവയില്‍ യാത്ര അവസാനിപ്പിച്ചിരുന്ന ട്രെയിനാണ് പിറവം – അങ്കമാലി സര്‍വ്വീസായി പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30ന് എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട് 7ന് പിറവം റോഡില്‍ എത്തും. തുടര്‍ന്ന് 7.15ന് പിറവത്തു നിന്നും ആരംഭിച്ച് 9ന് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ച് 9.25ന് പുറപ്പെട്ട് 10.30ന് എറണാകുളം ജംഗ്ഷനില്‍ എത്തും.
ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ് ആശ്വാസമാകും. നിലവില്‍ രാവിലെ 8.10ന് ശേഷം അങ്കമാലിയില്‍ നിന്നും 10.40ന് മാത്രമാണ് എറണാകുളം ഭാഗത്തേക്ക് ട്രെയിനുള്ളത്. ഇന്ന് രാവിലെ 9ന് അങ്കമാലിയില്‍ എത്തിച്ചേരുന്ന ഡെമു ട്രെയിനിന് ഓള് കേരള റെയില്‍വേ യൂസേഴ്സ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: