കൊച്ചി: ധാര്‍മ്മികത നഷ്ടപ്പെട്ടതാണ് ഇന്നത്തെ രാഷ്ട്രീയ അധപതനത്തിന് കാരണമെന്നും പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനദയാല്‍ ഉപാധ്യായ ധര്‍മാര്‍ത്ഥകാമമോക്ഷ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയമാണ് വിഭാവനം ചെയ്തത്. വികസനം സാധാരണക്കാരനില്‍ എത്തിച്ചേരുമ്പോഴാണ് അതിനെ സമഗ്രവികസനം എന്ന് വിളിക്കാനാവുക. ഏകാത്മമാനവവാദം എന്ന സാമ്പത്തിക സാമൂഹിക ദര്‍ശനമാണ് ദീനദയാല്‍ജി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. ആര്. ശശിധരന് അധ്യക്ഷത വഹിച്ചു. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ധര്‍മ്മരാജ്യത്തിന്റെ പ്രവാചകന് എന്ന പുസ്തകം അഡ്വ. എം.എം. മോനായി, അഡ്വ. പി.എസ്. ഗോപിനാഥന് നല്കി പ്രകാശനം ചെയ്തു. ഡോ. എന്‍.ആര്. ദേവിക ‘ഒരു സഹൃദയസൃഷ്ടി ഗാന്ധിയന്‍ ചിന്തകള്‍ സോദാഹരണം’ പങ്കുവെച്ചു. ശ്യാമള സുരേന്ദ്രന് അധ്യക്ഷയായി. തുടര്‍ന്ന് ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ‘നടരാജനും പ്രപഞ്ചസൃഷ്ടിയും’ അവതരിപ്പിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവം 13ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: