ന്യൂദല്‍ഹി: കേരളത്തിന്റെ നഗരവികസനത്തിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു. സ്മാര്‍ട്സിറ്റി പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
അമൃത് പദ്ധതിയില്‍ കണ്ണൂരിനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തും. മെട്രോ റെയില്‍ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. പദ്ധതികള്‍ക്കായി അടുത്ത ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കുമെന്നും രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നല്‍കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, സുരേഷ് പ്രഭു, നിതിന്‍ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ പാര്‍ലമെന്റില്‍ വെച്ചാണ് പല മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: