കൊച്ചി: 59-ാമത് ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം തോമസ് ജോര്‍ജ് കരിമ്പനാലിന് വെള്ളി മെഡല്‍. ദല്‍ഹിയിലെ ഡോ കര്‍ണീ സിംഗ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തിലാണ് ദേശീയ റെക്കോഡിന് അടുത്തെത്തിയത്. 25 എം ടി റാപ്പിഡ് ഫയര്‍ ജൂനിയര്‍ പുരുഷ (സിവിലിയന്‍) ചാമ്പ്യന്‍ഷിപ്പില്‍ 600ല്‍ 548 പോയിന്റാണ് തോമസ് നേടിയത്. ഇത് നിലവിലുള്ള ദേശീയ റെക്കോര്‍ഡിന് തുല്യമാണ്. നാഷണല്‍ ചാമ്പ്യന്‍ ഷിപ്പിന്റെ പിസ്റ്റല്‍ ഇനത്തില്‍ കേരളം ഇതാദ്യമായാണ് മെഡല്‍ നേടുന്നത്. ഒളിമ്പ്യന്‍ ജസ്പാല്‍ റാണയാണ് തോമസിന്റെ ദേശീയ കോച്ച്. ഹരിയാനയിലെ ഓ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് അഫേയേഴ്‌സിലെ വിദ്യാര്‍ത്ഥിയാണ് തോമസ് ജോര്‍ജ്. കുര്യന്‍ കരിമ്പനാലിന്റേയും രേഖാജേര്‍ജിന്റെയും മകനാണ്്.
















