പുതുച്ചേരി: പുതുച്ചേരിയിലെ വെള്ളപ്പൊക്ക മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ചെരിപ്പുകള്‍ മുന്‍കേന്ദ്രമന്ത്രിയെക്കൊണ്ട് പിടിച്ചത് വിവാദമായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന 68 കാരനായ വി. നാരായണസ്വാമിയാണ് 45 കാരനായ രാഹുല്‍ ഗാന്ധിക്കായി ചെരിപ്പുകള്‍ പിടിച്ചത്.
അതേസമയം ഷൂസുകള്‍ ഊരി വെള്ളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിക്ക് തന്റെ ചെരിപ്പുകള്‍ നല്‍കുകയായിരുന്നുവെന്നാണ് നാരായണസ്വാമി പറയുന്നത്. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതായിട്ടാണ് വിശദീകരണം. നിലവില്‍ പുതുച്ചേരി എംപികൂടിയാണ് നാരായണസ്വാമി.
















