വാഷിംഗ്ടണ്‍: മുസ്ലിങ്ങളെ അമേരിക്കയില്‍ കയറ്റരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബഌക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പ്.അവര്‍ക്ക് സമ്പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തണം.
കാലിഫോര്‍ണിയയിലെ ഭീകരാക്രണമത്തിന്റെ പശ്ചാത്തലത്തില്‍ ട്രമ്പ് പറഞ്ഞു.പ്രസ്താവന കുടിയേറ്റക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ബാധിക്കുമോയെന്ന് വ്യക്തമാക്കുന്നില്ല.
മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം അമേരിക്കയെ വെറുക്കുന്നു. ഈ വെറുപ്പ് എവിടെ നിന്നാണ് വരുന്നത്, എന്തിനാണ് ഈ വെറുപ്പ്,, അത് നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ പ്രശ്നം കണ്ടെത്തി മനസിലാക്കും വരെ അത് നമുക്ക് ഉയര്‍ത്തുന്ന ഭീഷണി മനസിലാക്കും വരെ, ജിഹാദില്‍ മാത്രം വിശ്വസിക്കുന്ന, മനുഷ്യത്വത്തില്‍ ഒരു ബഹുമാനവുമില്ലാത്ത ക്രൂരന്മാര്ക്ക് നമ്മുടെ രാജ്യം ഇരയാകാന്‍ അനുവദിക്കാനാവില്ല.ട്രമ്പ് തുടര്‍ന്നു.
പാരീസിലെ ഭീകാരക്രമങ്ങള്ക്കു ശേഷം ട്രമ്പ് അമേരിക്കയിലെ മുസഌങ്ങളെ ലക്ഷമിട്ട് നിരവധി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: